ഓഹരി നിക്ഷേപത്തിന്റെ സൂക്ഷ്മതലങ്ങള്‍

ഓഹരികളില്‍ നിക്ഷേപിക്കുന്നത് വഴി നേട്ടം കൊയ്യുന്നതിന് സാധ്യത കൂടുതലാണെങ്കിലും അതീവ ശ്രദ്ധ വേണ്ടുന്ന ഒരു മേഖലയാണ് ഇത്. ഏതു ഓഹരി , എപ്പോള്‍ വാങ്ങണം , എപ്പോള്‍ വില്‍ക്കണം എന്നതെല്ലാം പരിചയസമ്പന്നത കൊണ്ട് ആര്‍ജ്ജിക്കേണ്ട കഴിവുകളാണ്. ഓഹരി വിപണി തിരഞ്ഞെടുപ്പിന് ശേഷം എങ്ങനെ ചലിക്കും എന്നതും അതീവ പ്രാധാന്യമേറിയ കാര്യങ്ങളാണ്. മൂലധന വിപണിയില്‍ നിക്ഷേപിക്കുന്നതിന്റെ സൂക്ഷ്മാംശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.