ഓര്‍മ്മകളുണ്ടായിരിക്കണം!!! ഏഷ്യാനെറ്റിന്റെ ഉടമ ബിജെപി എംപിയാണ്

Advertisement

കേരളത്തിലും പെയ്ഡ് ന്യൂസ് ഉണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. പ്രമുഖ പത്രങ്ങളെ, ചാനലുകളെ സൂഷ്മമായി നിരീക്ഷിച്ചാല്‍ പെയ്ഡ് ന്യൂസിന്റെ മിന്നലാട്ടം പകല്‍ പോലെ ദൃശ്യമാകും. പെയ്ഡ് ന്യൂസ് പരിപാടി ആദ്യം തുടങ്ങിയത് ചെറിയ പത്രമായിരുന്നില്ല. ഇന്ത്യയിലിതിന് തുടക്കം കുറിച്ചത് ടൈംസ് ഓഫ് ഇന്ത്യ എന്ന വമ്പന്‍ പത്രമാണ്. അതുകൊണ്ട് പ്രമുഖ മാധ്യമങ്ങളെ സൂഷ്മതയോടെ മാത്രം കൈകാര്യം ചെയ്യുക. ഈയിടെ ആദ്യം പുറത്ത് വന്ന സര്‍വ്വെയില്‍ തിരുവനന്തപുരത്ത് സി ദിവാകരന്‍ മൂന്നാം സ്ഥാനത്ത് എന്നായിരുന്നു. തൊട്ടടുത്ത ദിവസം ശശി തരൂരിന് പ്രവര്‍ത്തിക്കാന്‍ അനുയായികളില്ല എന്ന വാര്‍ത്ത വരുന്നു കാര്യങ്ങള്‍ ശുഭ സൂചകമല്ലെന്നും ധ്വനിയുണ്ടാക്കുന്നു. അപ്പോള്‍ അവിടെ ആരാണ് ജയിക്കുന്ന സ്ഥാനാര്‍ഥി!! കേരളത്തിലെ എന്‍ഡിഎയുടെ പ്രചാരണം നയിക്കുന്നതിന് ചുമതലയുള്ളയാളാണ് ബിജെപി എം പിയായ രാജീവ് ചന്ദ്രശേഖര്‍. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏഷ്യാനെറ്റ് ചാനല്‍ എന്നു കൂടി പ്രേക്ഷകര്‍ ഓര്‍ക്കുക.