തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ക്കശമാകുന്നതില്‍ ഈര്‍ഷ്യ വേണ്ട

Advertisement

ഈ രാജ്യത്ത് ഒരു പെട്ടിക്കട തുങ്ങണമെങ്കില്‍ പോലും എത്രയോ നടപടികള്‍ ശരിയാക്കേണ്ടതുണ്ട്. എന്നാല്‍ ഡി ടി എച്ച് പ്ലാറ്റ്‌ഫോമില്‍ ഒരു ടി വി ചാനല്‍ ഒറ്റ ദിവസം കൊണ്ട് പൊട്ടി മുളയ്ക്കുക. അത് പ്രധാനമന്ത്രിയുടെ മേന്മകള്‍ വാഴ്ത്തുക. ആരാണ് പ്രമോട്ടര്‍മാര്‍ എന്നോ എന്താണ് ലക്ഷ്യമെന്നോ വാര്‍ത്താ പ്രക്ഷേപണമന്ത്രാലയം പോലും അറിയാതിരിക്കുക. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘നമോ ടിവി’യ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. പി എം മോദി എന്ന സിനിമയുടെ റിലീസ് തടഞ്ഞതും തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നു എന്ന് കണ്ടിട്ടാണ്.