ശബരിമല മിണ്ടാട്ടം മുട്ടുമ്പോള്‍

ഇന്ത്യ റിപ്പബ്ലിക് ആയതിന് ശേഷം ആദ്യപൊതു തിരഞ്ഞെടപ്പ് നടത്തിയത് ആറു മാസം കൊണ്ടാണ്. സാങ്കേതിക വിദ്യ ഇത്രകണ്ട് വളര്‍ന്ന കാലഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അത്ര കാലതാസം ആവശ്യമില്ല. പോളിംഗ് കഴിഞ്ഞ് വോട്ടെണ്ണലിന് ഒരു മാസം കാത്തിരിക്കണമെന്ന് പറയുന്നതിനും ന്യായീകരണമില്ല. 90 കോടി ജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രീയയായ നമ്മുടെ പൊതു തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട വയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് ശബരിമലയെ കുറിച്ചുള്ളത്. ഇത് ബിജെപിയ്ക്ക രുചിക്കില്ല എന്നത് സത്യമാണ്. കാരണം തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും അവര്‍ ഒരുക്കി വച്ചതുമായ ഏക ആയുധമാണ് ശബരിമല.