ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇത്തിസാലത്ത് പുതിയ ഓഫര്‍ അവതരിപ്പിച്ചു. പുതിയ ഓഫര്‍ പ്രകാരം വീഡിയോ ചാറ്റ്, ഇന്റര്‍നെറ്റ് കോളിങ് തുടങ്ങിയവയക്ക് ഇളവ് ലഭിക്കും. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, ഇ-ലൈഫ് ഹോം ബ്രോഡ്ബാന്‍ഡ് ഉപഭോതാക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
എത്തിസലാത്ത് മൊബൈല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും, ഇ-ലൈഫ് സേവനം ഉപയോഗിച്ച് മറ്റുള്ളവര്‍ക്കും ഇതു പ്രയോജനപ്പെടുത്താം.
1. മൊബൈലിനുള്ള ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍: മൊബൈല്‍ ഡാറ്റ പ്ലാന്‍ വഴിയായി നിശ്ചിത രൂപയ്ക്കു പ്രതിമാസം ചാര്‍ജ് ചെയ്താല്‍ ആപ്പുകള്‍ ഉപയോഗിച്ച് വോയ്സ്, വീഡിയോ കോള്‍ എന്നിവ നടത്താന്‍ സാധിക്കും. 50 ദിര്‍ഹത്തിന്റെ പ്ലാനാണ് ഇത്.
Read more
2. ഇ ലൈഫനായുള്ള ഇന്റര്‍നെറ്റ് കോളിംഗ് പ്ലാന്‍: ഈ പ്ലാന്‍ ഇലൈഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ച എല്ലാ ഉത്പനങ്ങളിലും ഈ സേവനം ലഭിക്കും. 100 ദിര്‍ഹത്തിന്റെ ഈ പ്ലാനില്‍ വൈഫൈയില്‍ നിന്ന് ആപ്പുകള്‍ വഴിയുള്ള വോയ്സ്, വീഡിയോ കോളിംഗ് എന്നിവ ലഭിക്കും. പ്രവാസികള്‍ക്ക് ഇതു വഴി പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. C”Me, BOTIM എന്നീ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമാകും ഈ രണ്ട് ഓഫറുകളും ലഭ്യമാകുക.സമീപകാലത്ത് യുഎഇയില്‍ സ്കൈപ്പ് അടക്കമുള്ള പല സേവനങ്ങളും നിരോധിച്ചിരുന്നു.