കുത്തകകളുടെ ചൂഷണം അവസാനിപ്പിക്കും; ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് മാന്യമായ സ്ഥിരവരുമാനം ഉറപ്പാക്കും 'കേരള സവാരി' കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

തൊഴില്‍വകുപ്പിന്റെ കീഴില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ, ടാക്സി സംവിധാനം ‘കേരള സവാരി’ കൊച്ചി, തൃശൂര്‍ നഗരങ്ങളില്‍ ആരംഭിക്കും.

സംസ്ഥാന സര്‍ക്കാര്‍ പൊലീസ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐടി, പ്ലാനിംഗ് ബോര്‍ഡ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐടിഐ, സാങ്കേതികസംവിധാനം ഒരുക്കും. ഈ മേഖലയിലെ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ചൂഷണത്തില്‍നിന്ന് ഓട്ടോ, ടാക്സി തൊഴിലാളികളെ സംരക്ഷിച്ച് മാന്യമായ സ്ഥിരവരുമാനം ഉറപ്പാക്കുന്നതോടൊപ്പം സുരക്ഷിതയാത്ര ഒരുക്കുകയാണ് ലക്ഷ്യം.

ഓട്ടോ, ടാക്സി ഡ്രൈവര്‍മാര്‍ക്ക് എറണാകുളത്ത് ഏപ്രില്‍ 28നും തൃശൂരില്‍ മെയ് ഒമ്പതിനും പരിശീലനം നല്‍കും. പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ ജില്ലാതലത്തില്‍ കലക്ടര്‍ ചെയര്‍മാനായ കമ്മിറ്റി രൂപീകരിച്ചു. യാത്രാനിരക്ക് സര്‍ക്കാര്‍തലത്തില്‍ തീരുമാനിക്കും.