ഈ പട്ടണത്തിലെത്തിയാൽ അമേരിക്ക ലക്ഷങ്ങൾ തരും, പോകാൻ റെഡിയാണോ ?

വിദേശ രാജ്യങ്ങളിൽ ജീവിക്കുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ സ്വന്തം നാടുകളിൽ നിന്ന് മറ്റൊരിടത്തേക്ക് മാറി താമസിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ലൊരു ജീവിതം നയിക്കാൻ ഒരാൾക്ക് ഒരു വീടോ സ്ഥലമോ വാങ്ങാനോ അല്ലെങ്കിൽ അവിടെ ഒരു ബിസിനസ്സ് ആരംഭിക്കാനോ ധാരാളം പണം ആവശ്യമായി വരാറുണ്ട്.

എന്നാൽ ജനസംഖ്യ കുറവുള്ള സ്ഥലങ്ങളിൽ ജനസംഖ്യ വർദ്ധിപ്പിക്കുന്നതിനായി പുതിയ താമസക്കാരെ ക്ഷണിക്കുന്ന നിരവധി രാജ്യങ്ങൾ ലോകമെമ്പാടും ഉണ്ട് എന്ന് എത്ര പേർക്കറിയാം? തങ്ങളുടെ രാജ്യത്തേക്കുള്ള ക്ഷണം സ്വീകരിച്ച് എത്തുന്നവർക്ക് പണം അങ്ങോട്ട് നൽകുന്നതിലും ചില രാജ്യങ്ങൾ സന്തുഷ്ടരാണ്.

Color Image of Boxyard Mall in downtown Tulsa, Oklahoma

ലോകമെമ്പാടുമുള്ള ചില രാജ്യങ്ങൾ ആളുകളെ മാറ്റി താമസിപ്പിക്കാനും അവരെ അവിടെ സ്ഥിരതാമസമാക്കാനും പണം നൽകുന്നുണ്ട്. അമേരിക്കയിലെ ഒക്ലഹോമയിലുള്ള ടൽസയാണ് അത്തരത്തിലുള്ള ഒരു സ്ഥലം. ലോകത്തിലെ ഏറ്റവും വലിയ ചെറിയ പട്ടണമായാണ് ഇത് അറിയപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇവിടെ ജനസംഖ്യ ഏകദേശം 411,000 ആണ്. എല്ലാ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ മനോഹരമായ നഗരം കാണാൻ വരുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രാദേശിക ഭരണകൂടം ഈ പട്ടണം കൂടുതൽ ജനകീയമാക്കാൻ ആഗ്രഹിക്കുകയാണ്. ഇതിന് മുന്നോടിയായി നിരവധി ആകർഷകമായ ഓഫറുകൾ ആണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.

“നിങ്ങൾ പുതിയൊരു തുടക്കത്തിനായി തയ്യാറെടുക്കുകയാണെങ്കിൽ, നിങ്ങളെ സ്വാഗതം ചെയ്യാൻ ടൽസ തയ്യാറാണ്. ടൽസയെ നിങ്ങളുടെ ഡെസ്റ്റിനേഷൻ ആക്കൂ. ഇവിടെ പുതിയ വീട് പണിയുന്നതിന് 10,000 ഡോളർ (ഏകദേശം 8 ലക്ഷം രൂപ) സഹായം നൽകാൻ ഞങ്ങൾ തയ്യാറാണ്’ എന്നാണ് ടൽസ റിമോട്ട് പ്രോഗ്രാം അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു അറിയിപ്പിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടൽസയുടെ ജനസംഖ്യ വർദ്ധിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അതിനാൽ കൂടുതൽ വ്യക്തികൾ ഇവിടെ താമസിക്കുകയും സ്ഥിരതാമസമാക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമായ മറ്റ് സഹായങ്ങൾക്കൊപ്പം ഇവിടെ താമസിക്കുന്നവർക്ക് ജോലിയും ഭരണകൂടം നൽകും.

അതേസമയം, ചില നിബന്ധനകളും ഇവിടെയുണ്ട് കേട്ടോ. ഒക്ലഹോമയ്ക്ക് പുറത്ത് മുഴുവൻസമയ റിമോട്ട് ജോലി ചെയ്യുന്നവരായിരിക്കണം, യുഎസിൽ ജോലി ചെയ്യാൻ കഴിയുന്നവരായിരിക്കണം, അപേക്ഷിക്കുന്നതിന് മുമ്പ് ഒരു വർഷം സംസ്ഥാനത്തിന് പുറത്ത് താമസിച്ചവരായിരിക്കണം എന്നിങ്ങനെയുള്ള ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത് കൂടാതെ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ അവർക്ക് തുൾസയിലേക്ക് മാറാനും കുറഞ്ഞത് പതിനെട്ട് വയസ്സ് പ്രായം ഉണ്ടായിരിക്കുകയും വേണം.

BOK Center exterior

ഇതോടൊപ്പം പ്രോഗ്രാം അധികൃതരുമായി തിരഞ്ഞെടുത്ത അപേക്ഷകർ 30 മിനിറ്റ് ഇംഗ്ലീഷ് ഭാഷയിലുള്ള വെർച്വൽ അഭിമുഖത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരുടെ പശ്ചാത്തല പരിശോധന, വരുമാന പരിശോധന എന്നിവയും ഇതോടൊപ്പം നടത്തും. വാടകക്കാർക്കോ വീട് വാങ്ങുന്നവർക്കോ പ്രതിമാസ വിതരണത്തിലൂടെയോ വീട് വാങ്ങിയതിന് ശേഷമുള്ള തുകയായോ 10,000 ഡോളർ ഗ്രാൻ്റ് 83,4100 രൂപ നൽകും. പ്രോഗ്രാം അനുസരിച്ച് 2,500-ലധികം വിദൂര തൊഴിലാളികൾ ഇതിനകം ടൽസയിലേക്ക് മാറിയിട്ടുണ്ട്.

ചെഡ്ഡാർ ചീസും പ്രശസ്തമായ ബെൻ ആൻഡ് ജെറിസ് ഐസ്‌ക്രീമും ഉത്പാദിപ്പിക്കുന്ന യുഎസിലെ പർവതപ്രദേശമായ വെർമോണ്ടിൽ ഏകദേശം 6,20,000 ആളുകൾ മാത്രമാണ് മുമ്പ് താമസിച്ചിരുന്നത്. എന്നാൽ 2018 മെയ് മാസത്തിൽ വെർമോണ്ടിലെ ഗവർണർ ഫിൽ സ്കോട്ട്, വെർമോണ്ടിലേക്ക് മാറാനും സംസ്ഥാനത്തിന് പുറത്തുള്ള ഒരു കമ്പനിയിൽ വിദൂരമായി ജോലി ചെയ്യാനും സമ്മതിക്കുന്ന ആളുകൾക്ക് $10,000 നൽകുന്ന ഒരു സ്റ്റേറ്റ് പ്രോഗ്രാം തുടങ്ങാനുള്ള ബില്ലിൽ ഒപ്പ് വച്ചിരുന്നു.