ഈ പ്രായത്തിൽ ഇങ്ങനെയെങ്കിൽ ചെറുപ്പത്തിൽ എന്തായിരിക്കും? 'ഒരു മധുരകിനാവി'നു കിടിലൻ ചുവടുകളുമായി ഒരമ്മ; വീഡിയോ വൈറൽ !

‘ഒരു മധുരകിനാവിൻ’ എന്ന ഹിറ്റ് ഗാനത്തിന് കിടിലൻ ചുവടുകൾ വച്ച് സോഷ്യൽ മീഡിയയിലെ താരമായിരിക്കുകയാണ് ഒരു അമ്മ. തന്റെ നൃത്തച്ചുവടുകള്‍കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

സാരിയുമുടുത്ത് പാട്ടിനൊപ്പം ചുവടുവെയ്ക്കുന്ന ഈ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങൾകൊണ്ടാണ് ശ്രദ്ധ നേടിയത്. ഡാൻസറുടെ സ്റ്റെപ്‌സിനെക്കാൾ ഏറ്റവും കൂടുതൽ ഇത് ആരാണെന്ന ചോദ്യമാണ് ഉയരുന്നത്.

എറണാകുളം പള്ളിക്കര സ്വദേശിയായ 67 വയസ്സുകാരിയായ ലീലാമ്മ ജോണ്‍ ആണ് ഈ മിന്നും താരം. സിനി ആര്‍ട്ടിസ്റ്റ് അവയ് സന്തോഷിന്റെ അമ്മയാണ് ലീലാമ്മ. ബന്ധുവിന്റെ വിവാഹച്ചടങ്ങിനിടെ ലീലാമ്മ കളിച്ച ഡാന്‍സാണ് സൂപ്പർ ഹിറ്റായിരിക്കുന്നത്.

സന്തോഷ് തന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത് ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.