മീഥൈല്‍ കുമിളകള്‍

2014 ല്‍ റഷ്യയുടെ വടക്കന്‍ അതിരായ സൈബീരിയന്‍ പ്രദേശത്തുകൂടെ ഹെലികോപ്റ്ററില്‍ കടന്നു പോവുകയായിരുന്ന ഒരു സംഘത്തിന്റെ ശ്രദ്ധയില്‍ വലിയ ഒരു ഗര്‍ത്തം പെട്ടതോടെയാണ് ശാസ്ത്രലോകം ധ്രുവപ്രദേശത്തെ മീഥൈന്‍ കുമിളകളെ കുറിച്ചറിയുന്നത്.
പല വലിപ്പത്തിലുള്ള 7000 ല്‍ അധികം കുമിളകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വരെ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. സൈബീരിയന്‍ തീരത്തോടനുബന്ധിച്ച മഞ്ഞുറഞ്ഞതി നടിയിലും ഇത്തരം മീഥൈന്‍ കുമിളകള്‍ ഉണ്ടാകാമെന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. വര്‍ഷത്തില്‍ അധികവും കനത്ത മഞ്ഞുപാളിക്കടിയില്‍ മൂടപെട്ടു കിടക്കുന്ന സൈബീരിയയില്‍ ഇത്തരം മീഥൈന്‍ കുമിളകള്‍ ഉണ്ടാകുന്നതിനെ കുറിച്ചും ശാസ്ത്രലോകത്തിന്റെ കാഴ്ച്ചപ്പാട് വ്യത്യസ്ഥമാണ്.

വിശദമായ അന്വേഷണത്തില്‍ വൃത്താകാരത്തിലുള്ള ഗര്‍ത്തങ്ങള്‍ 50 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ ചുറ്റളവുള്ളതും, 100 മീറ്റര്‍ മുതല്‍ 1500 മീറ്റര്‍ വരെ ആഴം ഉള്ളവയും കണ്ടെത്തിയവയില്‍ ഉണ്ടായിരുന്നു. ഇതിന്റെ ആവിര്‍ഭാവത്തെ കുറിച്ച് പല തരം ആശങ്കകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു. ബഹിരാകാശത്തു നിന്ന് ഭൂമിയില്‍ പതിച്ചിരിയ്ക്കാവുന്ന ഷുദ്രഗ്രഹമൊ, ഉല്‍ക്കാപതനം, മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആയുധ പ്രയോഗത്താല്‍ ഉണ്ടായത് എന്നിങ്ങനെ പല അഭിപ്രായങ്ങളും ഉയര്‍ന്നുവന്നെങ്കിലും ഗര്‍ത്തങ്ങളുടെ സൂക്ഷ്മ പഠനത്തിലൂടെ മേല്‍ നിഗമനങ്ങള്‍ തള്ളി മീഥൈന്‍ ഭൗമാന്തരീക്ഷത്തിലേക്ക് സ്വതന്ത്രമാകുന്നതാണെന്ന് തിരിച്ചറിയപ്പെട്ടു.
‘Permafrost’ നിലവിലെ മണ്ണിനടിയില്‍ വര്‍ഷങ്ങളായി ഐസാകുന്ന അവസ്ഥയില്‍ പെട്ടു പോയ ജൈവാവശിഷ്ടങ്ങള്‍ ഏറെ കാലത്തിന് ശേഷം ദ്രവിച്ച് അവയില്‍ നിന്ന് മീഥൈന്‍ വാതകം ഉണ്ടാകുന്നത് പുറത്തു വരുന്നതാണ് ഈ കുമിളകള്‍ക്കും അവ പുറത്തു വന്നതിലുണ്ടാകുന്ന കുഴികള്‍ക്കും കാരണം എന്നാണ് ശാസ്ത്ര മതം.

അമേരിക്കന്‍ ശാസ്ത്ര സമൂഹമായ NASA ( നഷ്ണല്‍ എയറനോട്ടിക്കല്‍ & സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) 2022 ഒക്ടോബറില്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് സൈബീരിയയില്‍ മാത്രമല്ല മീഥൈന്‍ പുറംന്തള്ളല്‍ ഉണ്ടാകുന്നത്. ലോകത്തെ പല ക്രൂഡ് ഓയില്‍ ഖനന മേഖലയിലും ബയോവേസ്റ്റ് സംസ്‌ക്കരണ ശാലകളുടേയും ഭാഗത്ത് വലിയ തോതില്‍ മീഥൈന്‍ പുറം തള്ളല്‍ കണ്ടെത്തിയിട്ടുണ്ട്.
കാര്‍ബണ്‍ ഡൈ ഒക്‌സൈഡിനേക്കാള്‍ അനേകം മടങ്ങ് ഭൗമതാപ ആഗിരണ ശേഷി ഉള്ളതാണ് മീഥൈന്‍ എന്നതിനാല്‍ കാലാവസ്ഥയുടെ വലിയ മാറ്റത്തിന് ഹേതുവായി അമിത ചൂട് പിടിക്കലിന് ഈ വാതക സാനിധ്യം വഴി വെക്കുന്നു.

NASA യുടെ ഭൗമോപരിതല മൂലകങ്ങളുടേയും പൊടിപടലങ്ങളേയും പറ്റി പഠിക്കുന്ന വിഭാഗമായ EMIT ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളല്‍ നിരീക്ഷിച്ച് രേഖപ്പെടുത്തുന്നുണ്ട് 2022 ജൂലൈ മുതല്‍.

// EMIT will collect measurements of surface minerals in arid regions of Africa, Asia, North and South America, and Australia. The data will help researchers better understand airborne dust particles’ role in heating and cooling Earth’s atmosphere and surface.\\

അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിത ഉപയോഗത്തില്‍ നിന്നാകാം അപകടകരമായ തോതില്‍ എത്തുന്നതെങ്കില്‍, മീഥൈന്‍ വാതകം ഭൂഭാഗത്തെ ചൂടിനാല്‍ പുറത്ത് കടക്കുന്നതോടെ സൂര്യ വികിരണത്താലും അന്തരീക്ഷത്തിലെ ചൂടിനാല്‍ പോലും സ്വയം തീ പിടിക്കുന്നതിനാല്‍ അന്തരീക്ഷ താപം വളരെയധികം പെട്ടെന്ന് മാറ്റപ്പെടാം.
കഴിഞ്ഞ ഏതാനും വര്‍ഷമായി സൈബീരിയ / ആര്‍ട്ടിക്ക് / അന്റാര്‍ട്ടിക്ക് പ്രദേശത്തെ ത്വരിതഗതിയിലുള്ള താപമാറ്റത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ മീഥൈന്‍ പുറത്തുവരലാണ്.