വഴി തെറ്റിയ കാലാവസ്ഥാ നിര്‍ണയ പഠനം

അന്തരീക്ഷ വിജ്ഞാനീയം (Meteorology) നിലവില്‍ വലിയ തോതില്‍ വികസിച്ച കാലാവസ്ഥ പഠനമേഖലയാണ്. ഭൗമ പ്രതിഭാസങ്ങളേയും കാലാവസ്ഥ മാറ്റങ്ങളേയും ഒരു പരിധിവരെ നിരീക്ഷിച്ച് മുന്നറിയിപ്പായി നല്‍കാനാകുന്നത് അത്യന്താധുനീക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് അവയുടെ വിശകലനത്തിലൂടെയാണ്. സമുദ്ര ഉപരിതല ജലത്തിന്റേയും കരയിലെ വിവിധ ഭാഗങ്ങളുടേയും അന്തരീക്ഷ മണ്ഡലത്തിലെ ( 50 KM മുകള്‍ഭാഗംവരേയെത്തുന്ന ബലൂണ്‍ വിക്ഷേപണത്തിലൂടെ ) താപ വ്യതിയാനത്തെ അപ്പപ്പോര്‍ നിരീക്ഷിച്ചാണ് ഓരോ ഭൂപ്രദേശത്തേയും കാലാവസ്ഥയെ നിലവില്‍ നിര്‍ണയിക്കുന്നത്.

കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുള്ള അനേകം ക്രിത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയിലെ ഒരോ മുക്കും മൂലയും ആകാശത്തു നിന്ന് നിരീക്ഷിക്കുകയും അവ ശേഖരിക്കുന്ന വിവരങ്ങള്‍ അവയുടെ ഭൂതല നിയന്ത്രണ കേന്ദ്രങ്ങളിലേക്ക് അതാത് സമയം കൈമാറുകയും ചെയ്യുന്നത് സൂപ്പര്‍ കമ്പ്യൂട്ടറുകളും മറ്റ് സങ്കേതിക സൗകര്യങ്ങളും ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗത്തെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നു. അത്തരത്തില്‍ വലിയ പഠനങ്ങളിലൂടെ വായുമണ്ഡലത്തിലുണ്ടാക്കുന്ന താപ വ്യതിയാനക്കാല്‍ സൃഷ്ടിക്കപ്പെടുന്ന വലുതും ചെറുതുമായ ചുഴലിക്കാറ്റുകളും അവയുടെ വേഗതയും, അവ സഞ്ചരിക്കാവുന്ന ഭാഗത്തിന്റെ രൂപരേഖയും തയ്യാറാക്കാന്‍ ശാസ്ത്രജ്ഞര്‍ക്കാകുന്നു. സമുദ്രജലത്തിന്റെ താപ വ്യതിയാനത്താല്‍ ബഷ്പീകരണത്തിന്റെ തോത് നിര്‍ണയിച്ച് അവയില്‍ രൂപപ്പെടാവുന്ന മേഘങ്ങള്‍, മഴക്ക് വഴിവെക്കുന്നതും, മഞ്ഞുറഞ്ഞ് ഐസ് ആകുന്നതിന്റേയും സമയ കാല നിര്‍ണയങ്ങള്‍ ഇന്ന് ഒരു പരിധിവരെ സാധ്യമാണ്.

ഇങ്ങിനെയൊക്കെ ആണെങ്കിലും കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കണക്കുകളും നിഗമനങ്ങളും തെറ്റിക്കുന്നതാണ് ഇപ്പോഴത്തെ ഭൗമാന്തരീക്ഷ മാറ്റങ്ങള്‍. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ അതിവേഗം മാറ്റം വരുന്ന ഭൗമാന്തരീക്ഷ അവസ്ഥകള്‍. ആയിരത്താണ്ടുകളായി കിലോമീറ്റര്‍ കനത്തില്‍ മഞ്ഞുമൂടിയ ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍, ഭൂമിയിലെ മുന്നില്‍ രണ്ട് ഭാഗത്തോളമായി വ്യാപിച്ച സമുദ്രജലത്തിന്റെ ചൂട് കൂടുന്ന അവസ്ഥ, കരഭാഗത്ത് പൊടുന്നനെ ഉണ്ടാകുന്ന തീക്കാറ്റ് ( ഉയര്‍ന്ന ഉഷ്ണവായു പ്രവാഹം), പെട്ടെന്ന് വറ്റി വരളുന്ന നദികള്‍, ഉണങ്ങി വിണ്ടുകീറുന്ന ചതുപ്പുകള്‍, തീ പടരുന്ന വലിയ കാടുകള്‍, ഉത്തര ധ്രുവപ്രദേശത്തെ മിഥൈന്‍ കുമിളകള്‍, മഴയിലെ എറ്റകുറച്ചിലും അതിതീവ്രതകളും കാലാവസ്ഥ ശാസ്ത്രജ്ഞരെ വലിയ തോതില്‍ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

നിലവിലെ അവര്‍ പഠിച്ച് വെച്ച നിഗമനങ്ങള്‍ വെച്ച് മേല്‍പ്പറഞ്ഞ പ്രകൃതി മാറ്റങ്ങളെ ശരിയായി വിശകലനം ചെയ്യാനവര്‍ക്ക് കഴിയാതെയാകും. കാരണം ഭൂമിയിലെ കാലാവസ്ഥ മാറ്റങ്ങളുടെ അടിസ്ഥാനമായി അവര്‍ ഉറപ്പിച്ച കഥ സൂര്യനില്‍ നിന്നുള്ള താപ വികിരണങ്ങളും, ഭൂമിയുടെ 24° ഡിഗ്രിയോളം ചെരിഞ്ഞ സ്വയം ഭ്രമണവും സൂര്യന് ചുറ്റുമുള്ള ദീര്‍ഘവൃത്തത്തിലുള്ള പ്രദക്ഷിണപഥവും മറ്റുമാണ്.

വിവിധ ഋതുകള്‍ ഉണ്ടാകുന്നതിന്റെ കാരണമായി മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ വെച്ച് കാര്യങ്ങള്‍ ഒരുവിധം ഒപ്പിച്ച് പോകുന്നതിനിടക്കാണ് കഴിഞ്ഞ ഏതാനും ദശകങ്ങളായില്‍ മേല്‍ കണക്കുകള്‍ തെറ്റിച്ച് പലതും അരങ്ങേറുന്നത്. ഈ കാലയളവില്‍ സൂര്യനില്‍ നിന്ന് പ്രത്യേകമായി ഒന്നും ഭൂമിയിലേക്ക് വരുകയുണ്ടായിട്ടില്ല, ഭൂമിയുടെ സ്വയംഭ്രമണത്തിനൊ സൂര്യന് ചുറ്റുമുള്ള പരിക്രമണത്തിനൊ യാതൊരു മാറ്റവും വന്നിട്ടുമില്ല. അത്തരത്തില്‍ ആശങ്കയിലുള്ള അന്വേഷണത്തിലാണ് വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി ഭൂമിയുടെ അന്തരീക്ഷത്തില്‍ ക്രമാതീതമായി കാര്‍ബണ്‍ഡൈ ഓക്ക്‌സൈഡ് വര്‍ദ്ധിച്ചെന്നും ആ വാതകം ഭൂമിയില്‍ നിന്ന് പ്രതിഫലിക്കുന്ന താപ വികിരണത്തെ പിടിച്ച് നിര്‍ത്തുന്നതിനാല്‍ അന്തരീക്ഷ താപം പിടി വിട്ട് പോകുന്നതെന്നും ഊഹത്തിലെത്തി CO2 വിനെ സംശയകരമായി പ്രതിചേര്‍ത്ത് വിചാരണ ആരംഭിക്കുന്നത്.

Read more

തുടരും….