‘വിനാശകരമായ നീക്കം’; ശിവസേനയുമായി സഖ്യം ചേരുന്നതിനെതിരെ എൻ.സി.പി-കോൺഗ്രസ് പാർട്ടികൾക്ക് മുന്നറിയിപ്പുമായി സഞ്ജയ് നിരുപം

മഹാരാഷ്ട്രയിൽ ശിവസേനയുമായി എൻസിപി- കോൺഗ്രസ് പാർട്ടികൾ സഖ്യം ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. 'വിനാശകരമായ നീക്കം' എന്നാണ് ശിവസേനയ്ക്ക് പിന്തുണ കൊടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ മുതിര്‍ന്ന നേതാവ് തുറന്നടിച്ചത്.  ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയും ശിവസേനയും സർക്കാർ രൂപീകരണത്തിൽ അധികാരം പങ്കിടുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ഗവർണറോട് കോൺഗ്രസ്...

മരട് ഫ്ലാറ്റ് കേസ്; ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമകളെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും

മരടിൽ അനധികൃതമായി ഫ്‌ളാറ്റ് നിർമ്മിച്ച ഫ്ലാറ്റ് കേസിൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമ്മാണ കമ്പനി ഉടമകളെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ഉടമകളായ കെ വി ജോസ്, വി സിദ്ദിഖ് എന്നിവർക്ക് ഇന്ന് ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര...

എന്‍.സി.പിയുടെ ആവശ്യം അംഗീകരിച്ച് ശിവസേന; കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു, ബി.ജെ.പി ബന്ധം ഉപേക്ഷിക്കും

കേന്ദ്രമന്ത്രിസഭയിലെ ശിവസേനാ പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പുമന്ത്രിയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ സജീവമാക്കിയ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കേന്ദ്രമന്ത്രിസഭയിൽ നിന്നും എൻഡിയിൽ നിന്നും പുറത്തു വന്നാൽ പിന്തുണ നൽകാം എന്ന ഉപാധി എൻസിപി മുന്നോട്ട് വച്ചിരുന്നു....

ബി.പി.സി.എൽ സ്വകാര്യവ ത്കരണം; കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെന്നി ബഹനാൻ എം. പിയുടെ ഉപവാസം

പൊതുമേഖലാ സ്ഥാപനമായ ബിപിസിഎൽ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബെന്നി ബഹനാൻ എംപിയും വി പി സജീന്ദ്രൻ എംഎൽഎയും 12 മണിക്കൂർ നീണ്ട ഉപവാസം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ 10 മണിക്ക് ഉപവാസ സമരം  ഉദ്ഘാടനം ചെയ്യും. കൊച്ചി അമ്പലമുകൾ കമ്പനി ഗേറ്റ് പടിക്കലാണ്...

ആഞ്ഞടിച്ച് ബുൾബുൾ ചുഴലിക്കാറ്റ്; മരണം പത്തായി

ദുരന്തം വിതച്ച് ബുൾബുൾ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ബംഗ്ലാദേശിലും  പശ്ചിമ ബംഗാളിലും ഒഡിഷയിലുമായി ബുൾബുൾ ചുഴലിക്കാറ്റിൽ  വ്യാപക നാശനഷ്ടം. പത്ത് പേർ മരിച്ചു.15 പേർക്ക് പരിക്കേറ്റു. 21 ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പശ്ചിമ ബംഗാളിൽ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാൾ തീരംവിട്ട...

വാളയാർ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും

വാളയാർ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സാക്ഷ്യപ്പെടുത്തിയ വിധിപ്പകർപ്പ് ലഭിച്ചതോടെയാണിത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി നേരത്തെ കോടതി തള്ളിയിരുന്നു. പാലക്കാട് പോക്‌സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണമുൾപ്പെടെ സി ബി...

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; എൻ.ഡി.എ വിട്ടാൽ ശിവസേനയ്ക്ക് പിന്തുണയെന്ന് എൻ.സി.പി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ചതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ശിവസേന നേതാക്കൾ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം ചേർന്നു. കേന്ദ്ര മന്ത്രിസഭയിൽ നിന്നും എൻഡിയിൽ നിന്നും പുറത്തു വന്നാൽ പിന്തുണ നൽകാം എന്ന ഉപാധിയാണ് എൻസിപി മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ന് ഖാര്‍ഖെ...

കോട്ടയത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരേ ആക്രമണം; കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു

കോട്ടയം ജില്ലയില്‍  ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുരിശടിക്ക് നേരേ ആക്രമണം. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരേയും അമയന്നൂര്‍ തൂത്തൂട്ടി ഗ്രിഗോറിയസ് ചാപ്പലിന് നേരെയുമാണ് കല്ലേറുണ്ടായത്. കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. ദേവലോകം അരമനയ്ക്ക് സമീപം വളവിലായി സ്ഥിതി ചെയ്യുന്ന കുരിശടിക്ക്...

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍ ശേഷന്‍ അന്തരിച്ചു

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിഎൻ ശേഷൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുട‍ർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നിന് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍. തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വന്ന വ്യക്തിയാണ് വിട വാങ്ങിയത്. എസ്...

‘ഇനി കളി ശിവസേനയുടെ കോർട്ടിൽ’; മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി

  അധികാരം പങ്കിടൽ സംബന്ധിച്ച് ശിവസേനയുമായുള്ള തർക്കം പരിഹരിക്കപ്പെടാത്തതിനാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി.സർക്കാർ രൂപീകരണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ബി.ജെ.പി സർക്കാരുണ്ടാകുന്നതിനായുള്ള അവകാശവാദവുമായി മുന്നോട്ട് വരുമെന്ന സൂചനകൾക്കിടെയാണ് ബിജെപി കോർ കമ്മിറ്റിയുടെ രണ്ട് റൗണ്ട് യോഗത്തിന് ശേഷം ഇന്ന് വൈകിട്ടോടെ ഇക്കാര്യം...