fbpx

കേരളം ഏറ്റുപാടി ‘തൃശൂര്‍ പൂര’ത്തിലെ ഗാനം

ജയസൂര്യ നായകനാകുന്ന 'തൃശൂര്‍ പൂര'ത്തിലെ ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. നടി ഗായത്രി അരുണ്‍ അടക്കം നിരവധി പേരാണ് 'സഖിയേ' എന്ന ഗാനം ആലപിച്ചെത്തിയിരിക്കുന്നത്. ബുധനാഴ്ച എത്തിയ ഗാനം പന്ത്രണ്ട് ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രതീഷ്...

മീന്‍ മാര്‍ക്കറ്റില്‍ കണ്ടുമുട്ടിയ വേട്ടാവളിയനും മാന്തളുകുട്ടിയും: ‘മുന്തിരി മൊഞ്ചന്‍’ നായകന്‍

മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് വിജിത്ത് നമ്പ്യാര്‍ ഒരുക്കിയ 'മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ'. ചിത്രത്തിന്റെ പേര് കണ്ട് തന്നെയാണ് താന്‍ സിനിമ സ്വീകരിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ മനേഷ് കൃഷ്ണന്‍. വിവേക് വിശ്വം എന്ന കഥാപാത്രമായാണ് മനേഷ് ചിത്രത്തില്‍ വേഷമിടുന്നത്. ''വിവേക് വിശ്വം എന്ന...

നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരായി

നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിയത്. വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെയാണ് ഇരുവരും നിയമ നടപടികള്‍...

വിജയ് സേതുപതിയുടെ നായികയായി മഞ്ജുവാര്യര്‍

തിരക്കഥാകൃത്ത് ആര്‍.ജെ ഷാന്‍ സംവിധായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും മഞ്ജു വാര്യരും ഒന്നിക്കുന്നു. ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും.മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല.ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ മഞ്ജു വാര്യര്‍ പങ്കാളിയാകുമെന്നാണ് സൂചന. തമിഴിലും ഡബ് ചെയ്യുന്നുണ്ട്. മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍ എത്തിയ കെയര്‍...

ഡിസംബര്‍ നേരത്തെ എത്തിയത് എന്തേ എന്ന് ആശ്ചര്യപ്പെട്ട് ഫഹദ്; കാരണം പറഞ്ഞ് നസ്രിയ

മലയാള സിനിമയിലെ ക്യൂട്ട് താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയും. ബാംഗ്ലൂര്‍ ഡെയ്സ് സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. അങ്ങനെ 2014 ആഗസ്റ്റ് ഇരുപത്തിയൊന്നിന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലാത്ത നസ്രിയ സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഫഹദിന്റെ നസ്രിയ പങ്കുവെച്ച...

ഞാനും ഷമ്മി തിലകനും കൂടിയാണ് ഒടിയനുവേണ്ടി ഡബ്ബുചെയ്തത് അംഗീകാരം വന്നപ്പോള്‍ ഒരാള്‍ക്ക് മാത്രം: മനോജ്

അഭിനയരംഗത്തെ നിറ സാന്നിദ്ധ്യമാണ് മനോജ് നായര്‍. ഇവിടം സ്വര്‍ഗമാണ്, ട്രാഫിക്, സലാല മൊബൈല്‍സ്, പ്രെയ്‌സ് ദി ലോര്‍ഡ് എന്നീ സിനിമകളില്‍ മനോജ് അഭിനയിച്ചിട്ടുണ്ട്. . മനോജ് ഡബ്ബിംഗ് രംഗത്തും സജീവമാണ്. ഇപ്പോഴിതാ ഡബ്ബിംഗില്‍ തനിക്ക് കിട്ടാതെപോയ അംഗീകാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് മനോജ്. കൗമുദി ടി.വി 'ഡേ വിത്ത്...

കുഞ്ചാക്കോ ബോബന്റ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍; ‘അഞ്ചാം പാതിരാ’യുടെ റിലീസ് പ്രഖ്യാപിച്ചു

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന പുതിയ ചിത്രം 'അഞ്ചാം പാതിരാ'യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം അടുത്ത വര്‍ഷം ജനുവരി 10 ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ കഥയും മിഥുനിന്റേതാണ്. ഒരു ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ...

സിനിമാ ലൊക്കേഷന്‍ ഒരു തീ പിടിച്ച വീടാണ്, ഗോ ഫോര്‍ ടേക്ക് കേട്ടാല്‍ പിന്നെ അത് മരണവീടായി: രഞ്ജിത്

മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ചില സീനുകളില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ തോന്നിയിട്ടുണ്ടെന്ന് രഞ്ജിത് ബാലകൃഷ്ണന്‍. ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം തുറന്നുപറഞ്ഞത്. സിനിമാ ലൊക്കേഷന്‍ തീപിടിച്ച വീടാണ് തീപിടുത്തം കഴിഞ്ഞ് ഗോ ഫോര്‍ ടേക്ക് എന്ന ശബ്ദം കേട്ടാല്‍ പിന്നെ അത് മരണവീടാണ്. പിന്നെ നിശ്ശബ്ദതയായി. നിശ്ശബ്ദതയില്‍...

നാളെ ചെറുപൂരം; തൃശൂര്‍ പൂരത്തിന്റെ ട്രെയിലര്‍ വരുന്നു

ആട് 2 എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'തൃശൂര്‍ പൂരം' റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ നാളെ രാവിലെ 10 മണിയ്ക്ക് റിലീസ് ചെയ്യും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനം മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് 12...

ആറു രാജ്യം, ആറു വര്‍ഷം , ആറു മരണം; മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘സിക്‌സ്’ പറയുന്നത്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍- ജീത്തുജോസഫ് ചിത്രം സിക്‌സിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് 'സിക്‌സ്' എന്നാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ആറു രാജ്യങ്ങളില്‍ ആറു വര്‍ഷമായി നടക്കുന്ന ആറു മരണങ്ങളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം ഡിസംബറില്‍...
Forensic