സൗബിന്‍ ഇനി ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

അമ്പിളിക്ക് ശേഷം സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫോഴ്‌സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ്...

സുരക്ഷയുടെ വിജയം; ‘സെയ്ഫ്’ മൂന്നാം വാരത്തിലേക്ക്

തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടി സെയ്ഫ് വിജയകരമായി മൂന്നാം വാരത്തിലേക്ക്. വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യമായ ഒരു സുരക്ഷിത സമൂഹം സൃഷ്ടിക്കാനായി സിനിമയ്ക്ക് അപ്പുറത്തെയ്ക്ക് സഞ്ചരിക്കുന്ന ഒരു ചിത്രമെന്ന നിലയില്‍ എത്തിയ സെയ്ഫിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. നവാഗതനായ പ്രദീപ് കാളീപുരത്ത് ഒരുക്കിയ ചിത്രം അടുത്ത തലമുറയ്ക്ക് കൊടുക്കാവുന്ന...

ഒരു സാമാന്യബോധം വേണം; ബിനീഷ് ബാസ്റ്റിന്‍ വിഷയത്തില്‍ പ്രതികരണവുമായി സിജു വിത്സണ്‍

പാലക്കാട് മെഡിക്കല്‍ കോളെജ് വേദിയില്‍ നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സിജു വില്‍സണ്‍. ഇതുപോലെയുള്ള ഒരു ഇന്‍ഡസ്ട്രിയിലാണല്ലോ ജോലി ചെയ്യുന്നതെന്ന് ഓര്‍ത്ത് സങ്കടം തോന്നിയെന്നും സംവിധായകന്‍ ചെയ്തത് ഒട്ടും ശരിയായില്ലെന്നും സിജു വില്‍സണ്‍ പ്രതികരിച്ചു. സിജു വില്‍സണ്‍ പ്രതികരിക്കുന്നു 'ആ വീഡിയോ കണ്ടിട്ട് ഭയങ്കര സങ്കടം...

കങ്കണയുടെ ‘തലൈവി’ക്ക് സ്റ്റേ ഓഡര്‍?; ജയലളിതയുടെ മരുമകള്‍ രംഗത്ത്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥയായി ഒരുങ്ങുന്ന രണ്ട് പ്രൊജക്ടുകളും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാര്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഒരു രാഷ്ട്രീയക്കാരിയുടെ ജീവിതം സിനിമയും വെബ് സീരിസുമാകുമ്പോള്‍ യഥാര്‍ത്ഥ ജീവിതവുമായി എത്രത്തോളം നീതി പുലര്‍ത്തുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ദീപ ഹര്‍ജിയില്‍...

ബിനീഷ് ബാസ്റ്റിനെ ഗസ്റ്റ് ആയി വിളിച്ചിട്ടില്ല, വിളിച്ചത് രാധാകൃഷ്ണന്‍ സാറിനെ: വിശദീകരണവുമായി കോളജ് പ്രിന്‍സിപ്പല്‍

നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി പാലക്കാട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കുലാസ്. ബിനീഷിനെ പരിപാടിക്ക് ക്ഷണിച്ചിട്ടില്ലെന്നും ഔദ്യോഗികമായി ക്ഷണിച്ചത് രാധാ കൃഷ്ണനെ ആണെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക്, 'ആരാ ബിനീഷ്? ആരാ ഇദ്ദേഹം? എനിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല....

വനിതാ സംവിധായകര്‍ക്ക് മൂന്ന് കോടി രൂപ നല്‍കുന്ന പദ്ധതിയില്‍ ക്രമക്കേട്; കെ.എസ്.എഫ്.ഡി.സി നടപടിക്ക് ഹൈക്കോടതി സ്‌റ്റേ

വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനായി മൂന്ന് കോടി നല്‍കുന്ന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്എഫ്ഡിസി) പദ്ധതിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേരള സര്‍ക്കാരിന്റെ സ്ത്രീ ശാക്തീകരണ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഓഗസ്റ്റില്‍ നടന്ന അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത രണ്ട് വനിതാ സംവിധായകര്‍ക്ക് ഒന്നരക്കോടി രൂപ ഫണ്ട് അനുവദിക്കാനിരുന്നത്. താരാ രാമാനുജം, ഐ.ജി...

സൂപ്പര്‍ സ്റ്റാറായി പൃഥ്വി, കൂടെ ഇന്‍സ്‌പെക്ടര്‍ സുരാജും; ‘ഡ്രൈവിങ് ലൈസന്‍സ്’ പുതിയ പോസ്റ്റര്‍ പുറത്ത്

'9'ന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലക്ഷ്വറി കാറുകളോട് ക്രേസുള്ള...

ചെമ്പന്‍ വിനോദിനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകും; സൂപ്പര്‍ താരങ്ങളുടെ ‘അജഗജാന്തരം’

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' ടീം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ ടിനു പാപ്പച്ചന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം 'അജഗജാന്തര'ത്തിലും ആന്റണി വര്‍ഗീസും ചെമ്പന്‍ വിനോദും പ്രധാന വേഷങ്ങളിലെത്തും. നടന്‍ അര്‍ജുന്‍ അശോകനും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, വിനായകന്‍...

ബാദുഷ നിര്‍മ്മാതാവാകുന്നു; ചിത്രത്തില്‍ നായകന്മാരായി ഫഹദും ജോജുവും

ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ച ബാദുഷ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഫഹദ് ഫാസിലും , ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും ബാദുഷാ സിനിമാസിന്റെ ബാനറില്‍ ബാദുഷ, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വി കെ പ്രകാശ്, വൈശാഖ്, വേണു,മഹേഷ് നാരായണന്‍, തുടങ്ങിയ...

ക്രിസ്മസിന് മമ്മൂട്ടി-മോഹന്‍ലാല്‍ പോരാട്ടമില്ല; ബിഗ് ബ്രദറിന്റെ റിലീസ് മാറ്റി?

താരരാജാക്കന്മാരുടേതായി അണിയറയില്‍ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളാണ് ഷൈലോക്കും ബിഗ്ബ്രദറും. ഷൈലോക്കില്‍ മമ്മൂട്ടി നായകനാകുമ്പോള്‍ ബിഗ് ബ്രദറിലൂടെ ത്രസിപ്പിക്കാനൊരുങ്ങുകയാണ് മോഹന്‍ലാല്‍. ഇരുചിത്രങ്ങളും ക്രിസ്മസ് റിലീസായി എത്തുമെന്നതിനാല്‍ ആരാധകരും ഏറെ ആകാക്ഷയിലായിരുന്നു. എന്നാലിപ്പോള്‍ ബിഗ് ബ്രദര്‍ ഡിംസംബറില്‍ റിലീസിന് എത്തില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകാന്‍...