ബിറ്റ്‌കോയിൻ മൂല്യത്തിൽ വീണ്ടും കുതിപ്പ്, ഒരു കോയിന്റെ വില ഏഴു ലക്ഷം രൂപക്ക് മുകളിൽ

ലോകത്തെ ഏറ്റവും പ്രമുഖ ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിന്റെ വില കുതിച്ചുയർന്നു. ഒരു ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ എന്ന മാർക്ക്   വീണ്ടും മറികടന്നു. കഴിഞ്ഞ 15 മാസത്തിനിടയിൽ ഇതാദ്യമായാണ് ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ മറി കടന്ന് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ മൂല്യം അഞ്ച്...

ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കും

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ ഇന്ത്യയിൽ നിർമ്മാണം തുടങ്ങാൻ ആലോചിക്കുന്നു. നിലവിൽ പൂർണമായും അമേരിക്കയിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകൾക്ക് ഇന്ത്യയിൽ 50 ശതമാനം നികുതി നൽകണം. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾക്ക് ഇന്ത്യയിൽ ഉയർന്ന വിലയാകുന്നതിന്റെ മുഖ്യ കാരണം ഇതാണ്. ഈ പ്രതിസന്ധി...

സ്വർണവില അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന തോതിൽ

ആഗോള വിപണിയിൽ സ്വർണത്തിന്റെ വിലയിൽ മികച്ച മുന്നേറ്റം പ്രകടമായി. സ്പോട്ട് മാർക്കറ്റിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1377.41 ഡോളറായി കുതിച്ചുയർന്നു. 2014 മാർച്ചിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയാണ് ഇന്ന് വിപണിയിൽ രേഖപ്പെടുത്തിയത്. അവധി വ്യാപാരത്തിൽ വില 1397.70 ഡോളറായി ഉയർന്നിട്ടുണ്ട്. അമേരിക്ക പലിശ...

അമേരിക്കയിലെ ഏറ്റവും മികച്ച സി.ഇ.ഒമാരിൽ രണ്ടു പേർ ഇന്ത്യക്കാർ

അമേരിക്കയിലെ ഏറ്റവും മികച്ച സി.ഇ.ഒമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ഇന്ത്യക്കാരായ സത്യ നാദെല്ലയും ശന്തനു നാരായണും. മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ ആണ് സത്യ നദെല്ല. ശന്തനു അഡോബിന്റെ തലവനും. അമേരിക്കയിലെ വിവിധ കമ്പനികളിലെ ജീവനക്കാർ വോട്ടെടുപ്പിലൂടെയാണ് മികച്ച സി.ഇ.ഒമാരെ തിരഞ്ഞെടുത്തത്. ശന്തനു അഞ്ചാമതും സത്യ ആറാമതുമാണ്...

പുതിയ ഡിജിറ്റൽ കറൻസിയുമായി ഫെയ്സ്‌ബുക്ക് എത്തുന്നു

നവമാധ്യമം എന്ന നിലയിൽ ദിവസവും 200 കോടിയിലേറെ ആളുകളുമായി സംവദിക്കുന്ന ഫെയ്സ്‌ബുക്ക് പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിയ്ക്കുന്നു. ലിബ്ര എന്ന് നാമകരണം ചെയ്തിരിക്കുന്ന കറൻസി അടുത്ത ആറു മുതൽ 12 മാസത്തിനുള്ളിൽ അവതരിപ്പിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് ദിനപത്രം റിപ്പോർട്ട് ചെയ്തു. മാസ്റ്റർ കാർഡ്, വിസ, യൂബർ, പേ...

അനിൽ അംബാനി നൽകാനുള്ളത് 14,000 കോടി രൂപ, നടപടി ആവശ്യപ്പെട്ട് ചൈനീസ് ബാങ്കുകൾ

തങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനിൽ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകൾ നിയമ നടപടികളിലേക്ക്. വൻ സാമ്പത്തിക കെണിയിലേക്ക് വീണ റിലയൻസ് കമ്മ്യൂണിക്കേഷൻ എന്ന കമ്പനിക്കെതിരെയാണ് ബാങ്കുകൾ നടപടി ആരംഭിച്ചത്. മൊത്തം 210 കോടി ഡോളറാണ് പലിശയടക്കം വിവിധ ചൈനീസ് ബാങ്കുകൾക്ക്...

റിസർവ് ബാങ്കിന് പിന്നാലെ ഇന്ത്യയുടെ വളർച്ചാനിരക്കിൽ കുറവു വരുത്തി ഫിച്ച്

അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതീക്ഷിത വളര്‍ച്ച നിരക്ക് കുറച്ചു. മുന്‍പ് ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥ 6.8 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നായിരുന്നു ഫിച്ചിന്‍റെ വിലയിരുത്തൽ . എന്നാല്‍, ഇപ്പോൾ ഫിച്ച് പ്രതീക്ഷിത വളര്‍ച്ച നിരക്ക് 6.6 ശതമാനത്തിലേക്ക് താഴ്ത്തിയിരിക്കുകയാണ്. നേരത്തെ ഏഴു...

ക്രിക്കറ്റിൽ കോളടിച്ചത് ടി വി കമ്പനികൾ

ലോക കപ്പ് ക്രിക്കറ്റ് ആദ്യ റൌണ്ട് പിന്നിടുമ്പോൾ വൻനേട്ടം കൊയ്തത് ടെലിവിഷൻ മാർക്കറ്റ്. 55 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള മിക്ക ബ്രാൻഡുകളുടെയും വില്പന ഇതിനകം 100 ശതമാനം കൂടിയതായി മാർക്കറ്റ് വൃത്തങ്ങൾ പറഞ്ഞു. പ്രമുഖ ബ്രാൻഡുകളായ സാംസങ്, എൽ ജി , സോണി, പാനാസോണിക് തുടങ്ങിയവയുടെ വില്പനയിൽ...

നിയമങ്ങൾ ഉദാരമാക്കി കാനഡ, രണ്ടാഴ്ചക്കകം വർക്ക് പെർമിറ്റ്, പുതിയ സ്വപ്ന തീരത്തേക്ക് തള്ളിക്കയറ്റം

കുടിയേറ്റക്കാരുടെ പുതിയ സ്വപ്നഭൂമിയായ കാനഡ ഇമിഗ്രേഷൻ നിയമങ്ങൾ കൂടുതൽ ഉദാരമാക്കി. രാജ്യാന്തര തലത്തിൽ കഴിവ് തെളിയിച്ച ടെക്കികൾക്ക് രണ്ടാഴ്ചക്കകം താത്കാലിക വർക്ക് പെർമിറ്റ് നൽകുന്ന തീരുമാനമാണ് കാനഡ ഈയിടെ കൊണ്ടു വന്നിരിക്കുന്നത്. ടെക്കികൾക്ക് പുറമെ മറ്റു മേഖലകളിലെ സ്‌കിൽഡ് വർക്കേഴ്സിനും ഫാസ്റ്റ് ട്രാക്ക് റൂട്ടിൽ വേഗത്തിൽ വർക്ക്...

ലോക കപ്പിന് ശരാശരി 10.72 കോടി പ്രേക്ഷകർ

ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങൾ ഒരു വാരം പിന്നിടുമ്പോൾ ലോകമെമ്പാടുമായി മത്സരങ്ങളുടെ ശരാശരി പ്രേക്ഷകരുടെ എണ്ണം 10.72 കോടി കവിഞ്ഞു. ലോക കപ്പ് മത്സരങ്ങളുടെ ചരിത്രത്തിൽ ഇത് ഒരു റെക്കോഡാണ്. മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ നെറ്റ് വർക്കാണ് വ്യൂവർഷിപ്പ് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്. മത്സരങ്ങളിൽ...