പുതിയ അധ്യയന വര്‍ഷം അറുപതിലധികം നൂജെന്‍ കോഴ്‌സുകള്‍ പഠിക്കാം

പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ അഫിലിയേറ്റഡ് കോളേജുകളില്‍ പരമ്പരാഗത കോഴ്‌സുകള്‍ക്കൊപ്പം ന്യൂജെന്‍ കോഴ്‌സുകളും. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലാണ് കൂടുതല്‍ പുതിയ കോഴ്‌സുകള്‍ എത്തുക. എന്‍ജിനിയിറിങ്, മാനേജ്മെന്റ്, ആര്‍ട്സ് ആന്‍ഡ് സയന്‍സ് തുടങ്ങി എല്ലാ മേഖലയിലും പുതിയ കോഴ്സ് വരും.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ 60 ന്യൂജനറേഷന്‍ കോഴ്‌സുകളാണ് പ്രഖ്യാപിച്ചിതെങ്കിലും കൂടുതല്‍ കോഴ്‌സുകള്‍ അനുവദിക്കാനാണ് തീരുമാനം. ബിരുദത്തോടൊപ്പം ബിരുദാനന്തരബിരുദവും പിജിയോടൊപ്പം ഗവേഷണവും ഒന്നിച്ചു നടത്താവുന്ന കോഴ്‌സുകളും, വിവിധ വിഷയങ്ങള്‍ ഒരേ പ്രാധാന്യത്തോടെ പഠിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകളും ആരംഭിക്കും. നിര്‍മിതബുദ്ധി മുതല്‍ മെഷീന്‍ ലേണിങ്ങുവരെയുള്ള പുതിയ കോഴ്‌സുകള്‍ വരും.

കോഴ്‌സുകള്‍ക്ക് അര്‍ഹമായ കോളേജുകളെ തിരഞ്ഞെടുക്കുന്നത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. കോളേജിന് നാക് അക്രഡിറ്റേഷന്റെ എപ്ലസ് ഗ്രേഡെങ്കിലും ലഭിക്കണം. സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവു നല്‍കും. പുതുതായി ആരംഭിച്ച പട്ടികവിഭാഗം ട്രസ്റ്റുകളുടെ കോളേജുകള്‍ക്കു മാത്രമേ ഇതില്‍ നിന്നും ഒഴിവ് നല്‍കൂ.

Read more

കോഴ്‌സുകള്‍ അനുവദിക്കുന്നതിന് കോളേജിലെ ആ വിഷയത്തിലെ പാരമ്പര്യവും പ്രാഗത്ഭ്യവും അധ്യാപകരുടെ എണ്ണവും സമീപ കോളേജുകളിലെ സ്ഥിതിയും പരിഗണിക്കും. ഇത് സംബന്ധിച്ച് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ് ചെയര്‍മാനായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കല്‍ സമിതി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കും.