കാറ്റ് പരീക്ഷയില്‍ നൂറു ശതമാനം വിജയം കൊയ്യാം; പ്രധാന ടിപ്പുകള്‍ ഇവയൊക്കെ

കോവിഡ് ഭീഷണിക്കിടെ രാജ്യം ലോക്ഡൗണില്‍ തുടരുകയാണ്. ലോക്ഡൗണ്‍ നീളാനുള്ള സാഹചര്യമാണ് രാജ്യത്ത് ഉണ്ടാവുന്നത്. എന്നാല്‍ ഈ സമയം ഫലപ്രദമായി ചിലവഴിക്കാം. കാറ്റ് പോലുള്ള വിവിധ മത്സരപരീക്ഷകള്‍ക്കായി സ്വയം തയാറാകാം.

പരിശീലനം തന്നെയാണ് പ്രധാനം

കാറ്റ് പരീക്ഷയ്ക്ക് മുന്‍ കൂട്ടി നിശ്ചയിച്ച സിലബസില്ല. അതിനാല്‍ വിദഗ്ധരില്‍ നിന്നും പരിചയസമ്പന്നരായ ഉപദേശകരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും അനിവാര്യമാണ്. സ്‌കൂള്‍, കൊളേജ് പാഠഭാഗങ്ങളുടെ ഭാഗമല്ലാത്ത ഡിഐ, എല്‍ആര്‍ എന്നീ ഘടകങ്ങളും കാറ്റ് പരീക്ഷകളുടെ ഭാഗമാണ്. നിങ്ങളുടെ സ്‌കോറിന്റെ ആപേക്ഷിക മൂല്യം ഒരു നല്ല ബി-സ്‌കൂളില്‍ പ്രവേശനം നേടാനുള്ള സാധ്യതകള്‍ തീരുമാനിക്കുന്നു.

വ്യത്യസ്ത പാറ്റേണുകള്‍, ഷോര്‍ട്ട് കട്ട്‌സ്, ടെസ്റ്റ്-ടേക്കിംഗ് തന്ത്രങ്ങള്‍ മുതലായവയെക്കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാമെങ്കില്‍ മാത്രമേ മറ്റുള്ളവരെക്കാള്‍ മുന്നില്‍ നില്‍ക്കാന്‍ കഴിയൂ, മാത്രമല്ല ഇവ മികച്ച യോഗ്യതയുള്ള പരിചയസമ്പന്നരായ ഉപദേശകരില്‍ നിന്ന് നന്നായി പഠിക്കുകയും ചെയ്യാം.

ക്ലാസ് റൂം കോച്ചിങ്ങിനേക്കാള്‍ മികച്ചതാണോ ഓണ്‍ലൈന്‍ കോച്ചിങ്

ക്ലാസ് റൂം കോച്ചിങ്ങിനേക്കാള്‍ അഭികാമ്യമാണോ ഓണ്‍ലൈന്‍ കോച്ചിങ് എന്നതാണ് ലോക്ഡൗണ്‍ കാലത്തെ പ്രധാന ചര്‍ച്ച. ഇതിന് ഗുണങ്ങളും പരിമിതികളുമുണ്ട്. ക്ലാസ് റൂം കോച്ചിങ് ഗുണനിലവാരവും ഉത്തരവാദിത്വങ്ങളും ഉറപ്പാക്കുന്നതാണ്. ഓണ്‍ലൈന്‍ കോച്ചിങ്ങും സമഗ്രമായ പഠനം വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ചത് തിരഞ്ഞെടുത്താല്‍ നന്നായി പഠിക്കാം.

പരീക്ഷക്കായി തയാറാകാം

കാറ്റ് പരീക്ഷക്കായി തയാറെടുക്കാനുള്ള അനുയോജ്യമായ സമയമാണിത്. ലഭ്യമായ സമയം ഏറ്റവും മികച്ച രീതിയില്‍ വിനിയോഗിക്കുന്നതാകും വിജയത്തിന്റെ താക്കോല്‍. മെയ് മുതല്‍ ജൂലൈ വരെ വിദ്യാര്‍ഥിക്ക് ഓരോ ഏരിയയിലെയും അടിസ്ഥാന ആശയങ്ങളെ കുറിച്ചും സമഗ്രമായി വിശകലനം ചെയ്യാം. പരിചിതമല്ലാത്തതായ വിഷയങ്ങളെ കുറിച്ചും സമഗ്രമായി പഠിക്കാം.

മെയ്, ജൂലൈ മാസങ്ങളില്‍ അടിസ്ഥാന കാര്യങ്ങളും എളുപ്പമുള്ള വിഷയങ്ങളും ഹൃദിസ്ഥമാക്കാം. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പഠനം നൂതന മേഖലകളിലേക്ക് വികസിപ്പിക്കാം. ഒക്ടോബര്‍ മാസം റിവിഷനും ടെസ്റ്റിനുമായി മാറ്റിവയ്ക്കാം. നവംബറില്‍ നന്നായി പരീക്ഷയെഴുതാം.

ടെസ്റ്റ് ചെയ്യാം

തുടര്‍ച്ചയായി ടെസ്റ്റ് ചെയ്യുന്നത് പഠനത്തില്‍ മികവ് പുലര്‍ത്തും. ടെസ്റ്റ് ചെയ്യുന്നതിലൂടെ എവിടെ ശക്തമായ അറിവുണ്ട് എവിടെയൊക്കെയാണ് ദുര്‍ബലമായിരിക്കുന്നത് എന്നും കണ്ടെത്താം.

മോക്ക് ടെസ്റ്റുകളുടെ പ്രാധാന്യം

Read more

അഖിലേന്ത്യ മോക്ക് ടെസ്റ്റുകളില്‍ പങ്കെടുക്കുന്നത് വിദ്യാര്‍ഥി മത്സരത്തിലേക്ക് കടക്കുന്നു. യാഥാര്‍ഥ്യത്തെ കുറിച്ച് ബോധവാന്‍മാരാകാനും സാധിക്കും. പഠനത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ മോക്ക് ടെസ്റ്റുകളില്‍ പങ്കെടുക്കാം.