പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തേക്ക് വേതനമില്ലാതെ ജോലി ചെയ്യാം; അപേക്ഷ വിളിച്ച് ആരോഗ്യവകുപ്പ്

പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തേക്ക് വേതനമില്ലാതെ ജോലി ചെയ്യാമെന്ന് ആരോഗ്യവകുപ്പ്. കായംകുളം താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്നീഷ്യന്‍, ഇ.സി.ജി. ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തേക്ക് വേതന മില്ലാതെ ജോലി ചെയ്യാം. കാലാവധി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ സാക്ഷ്യപത്രം നല്‍കും. താത്പര്യമുള്ളവര്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0479 2447274