ടാറ്റാ സ്‌കൈ മലയാളം സിനിമാ പ്രേക്ഷകരിലേക്ക്; വരിക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത് വൈവിദ്ധ്യമാര്‍ന്ന സിനിമാ ശേഖരം

  • പ്രതിദിനം 1.5 രൂപയ്ക്ക് കൈനിറയെ സിനിമകള്‍ പരസ്യരഹിതമായി കാണാനുള്ള സംവിധാനം ഒരുക്കുന്നത് ഏഷ്യാനെറ്റുമായി സഹകരിച്ച്
  • പ്രമുഖ റോക്ക് ഫ്യൂഷന്‍ ബാന്‍ഡ് മസാല കോഫി ലോഞ്ച് ക്യാമ്പെയ്നായി പാട്ടും മ്യൂസിക് വീഡിയോയും ഒരുക്കുന്നു

വരിക്കാര്‍ക്ക് നിരവധി സിനിമകളുടെ ശേഖരം നല്‍കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ കോണ്ടന്റ് ഡിസ്ട്രിബ്യൂഷന്‍, പേ ടിവി പ്ലാറ്റ്ഫോമായ ടാറ്റാ സ്‌കൈ, ടാറ്റാ സ്‌കൈ മലയാളം സിനിമ അവതരിപ്പിച്ചു. കേരളത്തിലെ പ്രമുഖ മലയാളം ജിഇസിയായ ഏഷ്യാനെറ്റുമായി സഹകരിച്ചാണ് ടാറ്റാ സ്‌കൈ തങ്ങളുടെ പ്രാദേശിക സാന്നിദ്ധ്യം ശക്തിപ്പെടുത്തിയിരിക്കുന്നത്. ടാറ്റാ സ്‌കൈ തെലുങ്ക് സിനിമ, ടാറ്റാ സ്‌കൈ തമിഴ് സിനിമ, ടാറ്റാ സ്‌കൈ കന്നഡ സിനിമ, ടാറ്റാ സ്‌കൈ മലയാളം സിനിമ എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ നാല് ഭാഷകളിലും ഇപ്പോള്‍ ടാറ്റാ സ്‌കൈക്ക് സാന്നിദ്ധ്യമുണ്ട്.

മലയാളം സിനിമയുടെ വൈവിദ്ധ്യവും പാരമ്പര്യവും ഒറ്റ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുന്ന “ടാറ്റാ സ്‌കൈ മലയാളം സിനിമ” പ്രേക്ഷകര്‍ക്ക് നല്‍കുന്നത് തടസ്സരഹിത കാഴ്ച്ചാനുഭവമാണ്. സിനിമാ പ്രേമികള്‍ക്കായി ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, കോമഡി എന്നിങ്ങനെ വിവിധ തരത്തിലുള്ള സിനിമകള്‍ ടിവിയിലൂടെ ലഭിക്കുന്നു. ടെലിവിഷനില്‍ സിനിമ എത്തുന്നതിന് മുമ്പെയുള്ള എക്സ്‌ക്ലൂസീവ് മൂവി പ്രിമിയറുകള്‍ ഉള്‍പ്പെടെ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിങ്ങള്‍ക്ക് ഇതിലൂടെ കാണാന്‍ കഴിയും.

മണിയറയിലെ അശോകന്‍, കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്, അമ്പിളി, ദൃശ്യം, കേരളവര്‍മ്മ പഴശിരാജ, പ്രേമം, കലി തുടങ്ങിയ സിനിമകളാണ് ലൈബ്രറിയില്‍ ഫീച്ചര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍ ഷാഹിര്‍, സായി പല്ലവി തുടങ്ങിയവരുടെ സിനിമകളാണിവ. ടാറ്റാ സ്‌കൈ മലയാളം സിനിമ ഇപ്പോള്‍ എല്ലാ വരിക്കാര്‍ക്കും #1805 (SD) -യില്‍ പ്രതിദിനം 1.5 രൂപയ്ക്ക് ലഭിക്കും.

“കേരളത്തിലെ ടിവി വ്യൂവര്‍ഷിപ്പില്‍ 20 ശതമാനവും സിനിമകളാണ്, മലയാളികള്‍ക്ക് സിനിമയോടുള്ള താല്‍പ്പര്യം വെളിവാക്കുന്ന കണക്കാണിത്. വ്യൂവര്‍ഷിപ്പിനുള്ള പ്രധാന ഘടകങ്ങളിലൊന്ന് പ്രാദേശിക ഉള്ളടക്കമാണെന്ന് ഇരിക്കെ, ടാറ്റാ സ്‌കൈ മലയാളം സിനിമ ഇതിന്റെയൊരു വിപുലീകരണം മാത്രമാണ്. ഞങ്ങളുടെ പുതിയ സേവനം ഏറ്റവും മികച്ച സിനിമകളുടെ തടസ്സരഹിതമായ ഫ്‌ളോ വരിക്കാര്‍ക്ക് നല്‍കും. ഞങ്ങളുടെ വരിക്കാര്‍ക്കായി ഈ സേവനം ലഭ്യമാക്കാന്‍ ഏഷ്യാനെറ്റുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്” – കൊമേഴ്‌സ്യല്‍ ആന്‍ഡ് കോണ്ടന്റ് ഓഫീസര്‍ പല്ലവി പൂരി പറഞ്ഞു.

“കഴിഞ്ഞ വര്‍ഷങ്ങളിലായി മലയാളികളുടെ മനസ്സില്‍ പ്രത്യേകമായൊരു ഇടം സൃഷ്ടിക്കാന്‍ ഏഷ്യാനെറ്റിന് സാധിച്ചിട്ടുണ്ട്. ഞങ്ങളുടെ സമ്പന്നവും എന്‍ഗേജിംഗുമായ കോണ്ടന്റ് പുതിയ കാഴ്ച്ചക്കാരിലേക്ക് എത്തിക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ എപ്പോഴും അവലംബിക്കാറുണ്ട്. ഈ പുതിയ സേവനത്തിനായി ടാറ്റാ സ്‌കൈയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്” – സ്റ്റാര്‍ ആന്‍ഡ് ഡിസ്നി ഇന്ത്യ, ഇന്‍ഫോടെയ്ന്‍മെന്റ്, കിഡ്സ് ആന്‍ഡ് റീജിയണല്‍ എന്റര്‍ടെയ്ന്‍മെന്റ് ചാനല്‍സ്, സിഇഒ, കെവിന്‍ വാസ് പറഞ്ഞു.

ഈ പ്ലാറ്റ്ഫോം സേവനത്തിന്റെ ലോഞ്ചിന് കൂടുതല്‍ പ്രചരണം നല്‍കുന്നതിനായി ദക്ഷിണേന്ത്യയിലെ പ്രമുഖ റോക്ക് ഫ്യൂഷന്‍ ബാന്‍ഡായ മസാല കോഫിയുമായി ടാറ്റാ സ്‌കൈ പങ്കാളിത്തം സൃഷ്ടിച്ചിട്ടുണ്ട്. ഉറിയടി, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ പോലുള്ള സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ മസാല കോഫി, ടാറ്റാ സ്‌കൈ മലയാളം സിനിമയ്ക്കായി ഒരുക്കുന്നത് നാടന്‍ പാട്ട് ഫോക്ക് സ്‌റ്റൈല്‍ പെപ്പി, അപ്ബീറ്റ് പാട്ടാണ്.

“പുതിയ സേവനമായ മലയാളം സിനിമയുടെ ലോഞ്ചിനായി ടാറ്റാ സ്‌കൈയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ ആകാംക്ഷാഭരിതരാണ്. കേരളത്തിന്റെ സ്പിരിറ്റ് കൊണ്ടാടുന്ന നാടന്‍ പാട്ട് ഒരുക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരുപാട് നല്ല ഓര്‍മ്മകള്‍ ലഭിച്ചു. ഈ സേവനത്തിലൂടെ ഒരുപിടി നല്ല സിനിമകളാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതിനായി ഞങ്ങളും കാത്തിരിക്കുന്നു” – മസാലാ കോഫി ബാന്‍ഡ് പറഞ്ഞു.

വളര്‍ന്നു വരുന്ന പ്രാദേശിക ഉള്ളടക്കം എന്ന വിഭാഗത്തില്‍ ഉയര്‍ന്ന നിലവാരമുള്ള തടസ്സരഹിതമായ സേവനം ലഭ്യമാക്കാനുള്ള ടാറ്റാ സ്‌കൈയുടെ പ്രാദേശിക സിനിമാ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ടാറ്റാ സ്‌കൈ മലയാളം സിനിമ എന്ന പുതിയ സേവനം. ഇപ്പോള്‍ തന്നെ റീജണല്‍ ബൊക്കേയില്‍ ടാറ്റാ സ്‌കൈ കന്നഡ സിനിമ, ടാറ്റാ സ്‌കൈ ഗുജറാത്തി സിനിമ, ടാറ്റാ സ്‌കൈ തെലുങ്ക് സിനിമ, ടാറ്റാ സ്‌കൈ തമിഴ് സിനിമ, ടാറ്റാ സ്‌കൈ ഭോജ്പൂരി സനിമ, ടാറ്റാ സ്‌കൈ ബാംഗ്‌ളാ സിനിമ, ടാറ്റാ സ്‌കൈ പഞ്ചാബ് ദേ രംഗ്, ടാറ്റാ സ്‌കൈ മറാഠി സിനിമ എന്നിങ്ങനെ 8 സേവനങ്ങളുണ്ട്.