ഇനി ടാറ്റായെ നയിക്കാന്‍ പുതിയ തലമുറ, ലിയ, നെവില്‍ , മായ ത്രിമൂര്‍ത്തികള്‍ക്ക് നിര്‍ണ്ണായക ചുമതല

ഇന്ത്യന്‍ ബിസിനസ് ലോകത്തെ അതികായനും, ടാറ്റാ സണ്‍സിന്റെ മുന്‍ചെയര്‍മാനുമായ രത്തന്‍ടാറ്റ ഇപ്പോള്‍ തങ്ങളുടെ കമ്പനികളെ നയിക്കാന്‍ പുതിയ തലമുറയെ വാര്‍ത്തെടുത്തു കഴിഞ്ഞു. ടാറ്റാ സണ്‍സിന്റെ നിര്‍ണ്ണായക ചുമതലകളിലേക്ക് തന്റെ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റായുടെ മക്കളായ ലിയ, നെവില്‍, മായ എന്നിവരെ കൊണ്ടുവന്നിരിക്കുകയാണ്.

85 വയസു കഴിഞ്ഞ രത്തന്‍ ടാറ്റാ സമ്പൂര്‍ണ്ണമായ വിരമിക്കലിന് തെയ്യാറെടുക്കുയാണ്.അതേ തുടര്‍ന്ന് ഈ മൂന്ന് യുവ രക്തങ്ങള്‍ക്ക് നിര്‍ണ്ണായകമായ ചുമതലകള്‍ നല്‍കി വരും കാലത്ത്് ടാറ്റാ സണ്‍സിന്റെ തലപ്പത്തേക്ക് തന്നെ കൊണ്ടുവരുമെന്നാണ് ടാറ്റാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നോയല്‍ ടാറ്റയുടെ മൂത്ത മകളായ ലിയാ ടാറ്റ 2006ല്‍ താജ് ഹോട്ടലുകളുടെയുംറിസോര്‍ട്ടുകളുടെയും അസിസ്റ്റന്റ് മാനേജരായി ചുമതലയേറ്റെടുത്തു. നിലവില്‍ അവര്‍ താജ് ഹോട്ടലുകളുടെ മാനേജരാണ്. ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിയില്‍ നിര്‍ണായകമായ ചുമതലയാണ് 37കാരിയായ ലിയ നിര്‍വഹിക്കുന്നത്.

നോയല്‍ ടാറ്റയുടെ മകനാണ് നെവില്‍ ടാറ്റ. ട്രെന്റ് ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ചുമതലയാണ് ഇദ്ദേഹം വഹിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഹൈപ്പര്‍മാര്‍ക്കറ്റാണ് ട്രെന്റ്്.നോയല്‍ ടാറ്റയുടെ മൂന്ന് മക്കളില്‍ ഇളയവളാണ് മായ ടാറ്റ. ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട് വിവിധ തരം ചുമതലകള്‍ വഹിക്കുന്നു. നോയല്‍ ടാറ്റയുടെ മൂന്ന് മക്കള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കി വളര്‍ത്തിയെടുത്തത് രത്തന്‍ ടാറ്റയാണ്.