എന്തൊക്കെയാണ് റിയല്‍ എസ്റ്റേറ്റ് പാക്കേജില്‍ ?

രണ്ടു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഒരു സാമ്പത്തിക പാക്കേജ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ 25,000 കോടി രൂപയുടെ പാക്കേജാണ് ഇത്തവണ വന്നിരിക്കുന്നത്. ഇത് നിര്‍മാണ മേഖലക്കും അനുബന്ധ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിനും ഉണര്‍വേകും. തൊഴില്‍ മേഖലക്കും ഗുണം ചെയ്യുന്നതാണ് ഈ നിര്‍ദേശം. വിലയിരുത്തലുമായി ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.