കല്യാണ്‍ ജൂവലേഴ്‌സ് പുതിയ ഷോറൂം കൊല്ലത്ത് നാളെ പ്രവര്‍ത്തനം ആരംഭിക്കും

കൊല്ലം: കല്യാണ്‍ ജൂവലേഴ്‌സ് കൊല്ലത്ത് കൂടുതല്‍ സൗകര്യങ്ങളുള്ള പുതിയ ഷോറൂമിലേക്കു മാറുന്നു. കൊല്ലം ചിന്നക്കടയില്‍ ആര്‍പി മാളിനു സമീപം പുതിയ ഷോറൂം നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

കൂടുതല്‍ സൗകര്യപ്രദമായ ഇടത്ത് മികച്ച ആഭരണശേഖരമാണ് കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. പരമ്പരാഗത രൂപകല്‍പ്പനയിലുള്ള ആഭരണങ്ങള്‍ക്കുപുറമേ നവവധുക്കള്‍ക്കായി ഇന്ത്യയിലെങ്ങുനിന്നുമായി തെരഞ്ഞെടുത്ത പുതിയ മുഹൂരത്ത് ആഭരണങ്ങളും ഒരുക്കിയിട്ടുണ്ട്. ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങളുടെ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റീക് ആഭരണങ്ങളായ മുദ്ര, ടെംപിള്‍ ജൂവലറിയായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകള്‍ അടങ്ങിയ ഗ്ലോ, സോളിറ്റയര്‍ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ട് ആഭരണങ്ങളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്താര, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ ഹീര, പ്രഷ്യസ് സ്റ്റോണുകള്‍ പതിച്ച ആഭരണങ്ങളായ രംഗ് എന്നിവയും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

വിവിധ ഇളവുകളിലൂടെ ഉപയോക്താക്കള്‍ക്ക് പരമാവധി മൂല്യം ലഭ്യമാക്കും. സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് മൂന്നു ശതമാനം മുതലാണ് പണിക്കൂലി ആരംഭിക്കുക. പണിക്കൂലിയില്‍ 25 ശതമാനംവരെ ഇളവും ലഭിക്കും. ഡയമണ്ട്, അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 20 ശതമാനംവരെ ഇളവ് നല്‍കും. കൂടാതെ, സ്വര്‍ണത്തിന്റെ നിരക്കില്‍ സംരക്ഷണം നല്‍കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറും ഉപയോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക.

2007-ല്‍ കൊല്ലത്ത് ഷോറൂം തുടങ്ങിയപ്പോള്‍ മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. തുടര്‍ന്നും സവിശേഷമായ രൂപകല്‍പ്പനയിലെ ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം അവതരിപ്പിക്കും. മികച്ച ഗുണമേന്മയും സേവനവും സുതാര്യമായ വിലയും തുടര്‍ന്നും ഉപയോക്താക്കള്‍ക്കു പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.