'കുതിച്ചുയർന്ന്'; സ്വർണവിലയിൽ വർധനവ് തുടരുന്നു, പവന് 1,19,320

സംസ്ഥാനത്തെ സ്വർണവില പുതിയ റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന്റെ വില 1,19,320 രൂപയിലെത്തി. ഗ്രാമിന് 375 രൂപ വർധിച്ച് 14,915 രൂപയിലെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവിലയിൽ വൻ വർധനയാണ് കേരളത്തിൽ രേഖപ്പെടുത്തുന്നത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിൽ എത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വിലക്കയറ്റം. രാജ്യാന്തര വിപണിയിൽ സ്വർണവും വെള്ളിയും കുതിക്കുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം.