ഫ്രിസ്ബീ യുടെ പുതിയ ടോയ്സ് ഷോറൂം പേട്ടയിൽ തുറന്നു; പ്രവർത്തനം ആരംഭിച്ചത് കമ്പനിയുടെ നാലാമത് ഷോറൂം

ഫ്രിസ്ബീയുടെ നാലാമത് ടോയ്സ് ഷോറൂം തൃപ്പൂണിത്തുറ പേട്ട മെട്രോ സ്റ്റേഷനു സമീപം ആരംഭിച്ചു. ബേബി തൻവി ഷോറൂം ഉദ്ഘാടനം ചെയ്തു. പ്രൊപ്രൈറ്റർ ടി എ സജീവ് ആദ്യവില്പന മാധവ്, മഹി, മനു എന്നീ കുട്ടികൾക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.കേരളത്തിലെ പ്രമുഖ, ടോയ്സ് ഹോൾസൈൽ ഡീലർമാരായ സ്റ്റാർ ട്രേഡിങ്ങ് കോർപ്പറേഷൻ്റെ ബ്രാൻഡഡ് റീട്ടെയിൽ ചെയിനാണ് ‘ഫ്രിസ്ബീ’.

കേരളത്തിലെ ബിഐഎസ് സർട്ടിഫിക്കേഷനുള്ള ആദ്യ ടോയ്സ് ഉല്പാദകരാണ് സ്റ്റാർ ട്രേഡിങ്ങ് കോർപ്പറേഷൻ. സ്വന്തം ഫാക്ടറിയിലാണ് ഉല്പാദനം. നിരവധി രാജ്യങ്ങളിൽ നിന്ന് ടോയ്സ് ഇറക്കുമതി ചെയ്യുന്നുമുണ്ട്. ലോകോത്തര ബ്രാൻഡുകളായ ബാർബി, ഹോട്ട് വീൽസ്, ഫൺസ്കൂൾ, ലെഗൊ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ പ്രധാന ഇന്ത്യൻ ടോയ്സ് ബ്രാൻഡുകളും വിതരണം ചെയ്യുന്നുണ്ട്.

ബാറ്ററി ഓപ്പറേറ്റഡ് കാർ, ബൈക്ക്, റൈഡ് ഓൺ, ബൈസിക്കിൾസ്, ട്രൈസിക്കിൾസ്, ക്രാഡിൽസ് എന്നിവ ഫ്രിസ്ബി ഷോറൂമുകളിൽ ലഭ്യമാണ്. ടിഎ സജീവൻ ആണ് സ്റ്റാർ ട്രേഡിങ്ങ് കോർപ്പറേഷൻ്റെയും, ഫ്രിസ്ബിയുടെയും സ്ഥാപകൻ.