ഫേസ്ബുക് ലണ്ടനിൽ രണ്ടാമത്തെ ഓഫീസ് തുറക്കുന്നു, 800 പേർക്ക് ജോലി

സോഷ്യൽ മീഡിയ ടൈറ്റാൻ ഫേസ്ബുക്ക്, ലണ്ടനിൽ പുതിയ ഓഫീസ് തുറക്കും. ഇവിടെ 800 പേർക്ക് ജോലി ലഭിക്കും. ഇതിൽ പകുതി പേരും എഞ്ചിനീയർമാരായിരിക്കും. കമ്പനിയുടെ അമേരിക്കക്ക് പുറത്തെ ഏറ്റവും വലിയ ഓഫീസായിരിക്കും ഇത്. ഓക്സ്ഫോർഡ് സ്ട്രീറ്റിൽ തുറക്കുന്ന ഓഫീസ് ഫേസ്‌ബുക്കിന്റെ ലണ്ടനിലെ രണ്ടാമത്തെ ഓഫീസാണ്. അടുത്ത വർഷം അവസാനമാണ് പുതിയ ഓഫീസ് ആരംഭിക്കുക. ഇതോടെ ലണ്ടനിലെ മൊത്തം ജീവനക്കാരുടെ എണ്ണം 2300 ആയി ഉയരും.

ഏഴു നിലകളിലായി 23000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ഓഫീസ് ഫ്രാങ്ക് ഗെറി എന്ന ആർക്കിടെക്റ്റാണ് ഡിസൈൻ ചെയ്യുന്നത്. ടെക്നോളജി സ്റ്റാർട്ട് അപ്പുകൾക്കായി ഇൻക്യൂബേറ്ററും ഈ ഓഫിസിൽ സജ്ജമാക്കുമെന്ന് കമ്പനി വൈസ് പ്രസിഡന്റ് നിക്കോള മെൻഡേഴ്‌സൻ പറഞ്ഞു,