ആസ്വദിക്കാം യുവേഫ യൂറോ 2020 സോണി ലൈവിൽ

ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന വലിയ ജനപ്രീതിയുള്ള ആരാധകരിൽ രണ്ടാം സ്ഥാനത്തുള്ള ഫുട്ബാൾ ഇന്ത്യയിലെ കായിക വിനോദങ്ങളിൽ എതിരാളികളില്ലാത്ത രാജാവാണ്. കളിക്കാരുടെ പോസ്റ്ററുകൾ ഒട്ടിച്ച് രാജ്യത്തെ തെരുവുകളിൽ യുവേഫ യൂറോ 2020 ക്കായി ഫുട്ബാൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഇതാ, ആ കാത്തിരിപ്പിന് വിരാമമാകുന്നു. സോണി ലൈവിൽ ലൈവായി ടൂ൪ണ്ണമെന്റ് എത്തുന്ന ജൂൺ 11 വരെ ഓരോ ദിവസവും കൗണ്ട് ഡൗണാണ്. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ടൂ൪ണ്ണമെന്റിന് ട൪ക്കി-ഇറ്റലി മത്സരത്തോടെ റോമിൽ തുടക്കമായിരിക്കുന്നു. 11 അതിഥേയ നഗരങ്ങളിലായി നടക്കുന്ന 51 കളികൾ ആരാധക൪ക്ക് ആസ്വദിക്കാം.

ജൂലൈ 11 നിശ്ചയിച്ചിരിക്കുന്ന ഫൈനൽ വരെയുള്ള ഷെഡ്യൂളുകളിലൂടെ ഒരു യാത്രയാകാം ഫുട്ബാൾപ്രേമികൾക്ക്. സോണി ലൈവ് ആദ്യമായി യൂറോ 2020 ക്ക് ഒരു പ്രാദേശിക സ്വഭാവം കൂടി അവതരിപ്പിക്കുകയാണ്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, മലയാളം, ബെംഗാളി എന്നീ ആറ് വ്യത്യസ്ത ഇന്ത്യ൯ ഭാഷകളില് കൂടി ടൂ൪ണ്ണമെന്റ് ലൈവായി അവതരിപ്പിച്ചുകൊണ്ടാണിത്.