ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാൻഡ് ഗൂഗിൾ, തൊട്ടു പിന്നിൽ ജിയോ

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ബ്രാൻഡ് എന്ന ഖ്യാതി നേടിയത് ഒരു അമേരിക്കൻ കമ്പനി. ഗൂഗിൾ ആണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാൻഡ്. റിലയൻസ് ജിയോ ആണ് തൊട്ടു പിന്നിലുള്ളത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന ജിയോ ഇപ്പോൾ രണ്ടാം സ്ഥാനം പിടിച്ചു പറ്റി. ഇപ്‌സോസ് ഇന്ത്യ എന്ന സ്ഥാപനം ബ്രാൻഡ് പോപ്പുലാരിറ്റിക്കായി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ ഉള്ളത്. ജിയോയുടെ മുഖ്യ എതിരാളിയായായ എയർ ടെൽ ബ്രാൻഡ് ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ്. ആദ്യത്തെ പത്തു സ്ഥാനങ്ങളും നേടിയിരിക്കുന്നത് ടെക്‌നോളജി കമ്പനികളാണെന്നതാണ് ശ്രദ്ധേയമായ മാറ്റം.

പേ ടി എം, ഫെയ്സ്‌ബുക്ക്, ആമസോൺ, സാംസങ്, ഫ്ലിപ്കാർട്ട് തുടങ്ങിയ കമ്പനികളാണ് ആദ്യ പത്തു ബ്രാൻഡുകളിൽ ഇടം പിടിച്ചത്. ബിൽ ഗേറ്റിസിന്റെ മൈക്രോ സോഫ്റ്റ് ലിസ്റ്റിൽ ഏഴാം സ്ഥാനത്താണ്.