പ്രമുഖ സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയായ കളര്‍ഷൈന്‍ കോട്ടഡ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ തങ്ങളുടെ വിതരണക്കാരായി ജയ്ഹിന്ദ് സ്റ്റീലിനെ നിയമിച്ചു. കൊച്ചി ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്ന ‘ജയ്ഹിന്ദ് – കളര്‍ഷൈന്‍ സംഗമം 2026’ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
കേരളത്തിലെ കഠിനമായ മഴയെയും തീരദേശത്തെ ഉപ്പുകാറ്റിനെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള കളര്‍ഷൈനിന്റെ സിഗ്‌നേച്ചര്‍, സ്‌പെക്ട്രം, മെറ്റാല്യൂം തുടങ്ങിയ വിവിധ ഉല്‍പ്പന്നങ്ങള്‍ ചടങ്ങില്‍ അവതരിപ്പിച്ചു. കളര്‍ഷൈനിന്റെ ഉല്‍പ്പന്ന ഗുണമേന്മയും ജയ്ഹിന്ദ് സ്റ്റീലിന്റെ വിപുലമായ വിതരണ ശൃംഖലയും ചേരുന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് കളര്‍ഷൈന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സാവിയോ ലെയ്നെസ് പറഞ്ഞു. ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ജയ്ഹിന്ദ് സ്റ്റീല്‍ മാനേജിംഗ് ഡയറക്ടര്‍ ദിവ്യ കുമാര്‍ ജെയിന്‍ വ്യക്തമാക്കി.

രാജീവ് വി മേത്ത , ഡയറക്ടര്‍, കളര്‍ഷൈന്‍, സാവിയോ ലെയ്നസ്, വൈസ് പ്രസിഡന്റ് – സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ബിനു തോമസ്, മാനേജര്‍ – സെയില്‍സ് കേരള , ദിവ്യകുമാര്‍ ജെയിന്‍, മാനേജിംഗ് ഡയറക്ടര്‍, ജയ് ഹിന്ദ് സ്റ്റീല്‍ എന്നിവര്‍ പങ്കെടുത്തു.
Read more
കളര്‍ ഷൈന്‍ ഡയറക്ടര്‍ രാജീവ് പി മേത്ത, സെയില്‍സ് & മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനു തോമസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കളര്‍ഷൈന്‍ കോട്ടഡ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലെ വിതരണക്കാരായ ജയ്ഹിന്ദ് സ്റ്റീലിനെ നിയമിക്കുകയും , കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ സിഗ്‌നേച്ചര്‍, സ്‌പെക്ട്രം, മെറ്റാല്യൂം എന്നീ ഉത്പന്നങ്ങള്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി.







