ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇനി രാജസ്ഥാനിലും, ജയ്പുരില്‍ റീജ്യണല്‍ ഓഫീസും ബ്രാഞ്ചും തുറന്നു

വിശ്വസ്ത സാമ്പത്തികസേവനങ്ങള്‍ രാജ്യത്തുടനീളമുള്ള ജനങ്ങളിലേക്കെത്തിച്ച് നാടിന്റെ സമഗ്ര വികസനത്തില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് രാജസ്ഥാനില്‍ കൂടുതല്‍ വിപുലീകരിക്കുന്നു. ജയ്പൂരിലെ പുതിയ റീജ്യയണല്‍ ഓഫീസിന്റെയും ബ്രാഞ്ചിന്റെയും ഉദ്ഘാടനത്തോടെ സാധാരണക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും സുതാര്യമായും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാനാകുമെന്നാണ് ഐസിഎല്‍ ഫിന്‍കോര്‍പ് കരുതുന്നത്. കമ്പനിയുടെ വളര്‍ച്ചയിലെ ഒരു വലിയ ചുവടുവെപ്പുകൂടിയാണ് ഈ വിപുലീകരണം. ഇന്ത്യയിലുടനീളം ലളിതവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യത്തിന് ഇത് കൂടുതല്‍ കരുത്തേകുന്നുവെന്ന് മാനേജ്‌മെന്റ് പറയുന്നു. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി രാംദാസ് അഠാവലെ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎല്‍എ ബാല്‍മുകുന്ദാചാര്യ ജി മഹാരാജ് ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. രാജസ്ഥാന്‍ എഡിജിപി ബിജു ജോര്‍ജ് ജോസഫ് ഐപിഎസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

എല്‍എസിടിസിയുടെ ഗുഡ്വില്‍ അംബാസഡറും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ഹോള്‍-ടൈം ഡയറക്ടറും വൈസ് ചെയര്‍മാനും സിഇഒയുമായ ഉമ അനില്‍കുമാറാണ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. ഐസിഎല്‍ ഫിന്‍കോര്‍പ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത് ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ഓപ്പറേഷന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് എജിഎം സതീശന്‍ കെ.പി നന്ദി രേഖപ്പെടുത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് സമാപനമായി.

ജയ്പൂരിലെ വൈശാലി നഗറിലാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ റീജ്യയണല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ രാജസ്ഥാനിലെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി വൈശാലി നഗര്‍ റീജ്യണല്‍ ഓഫീസ് മാറും. വളര്‍ന്നുവരുന്ന സാമ്പത്തിക വിപണി എന്ന നിലയില്‍ ജയ്പൂരിന് വലിയ പ്രാധാന്യമാണ് കമ്പനി നല്‍കുന്നത്. പുതിയ റീജ്യണല്‍ ഓഫീസും ശാഖയും പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ രാജസ്ഥാനിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തിലും മികച്ച രീതിയിലും സാമ്പത്തിക സേവനങ്ങള്‍ നല്‍കാനാകുന്നു.

വിശ്വസ്ഥ ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഏറ്റവും കുറഞ്ഞ പലിശയില്‍ സ്വര്‍ണ്ണവായ്പകള്‍ വാഗ്ദാനം ചെയ്യുന്നു. 100 രൂപയ്ക്ക് മാസത്തില്‍ വെറും 75 പൈസ മാത്രം പലിശ വരുന്ന പ്രതിവര്‍ഷം 9% എന്ന കുറഞ്ഞ നിരക്കിലാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ് സ്വര്‍ണ്ണ വായ്പകള്‍ ലഭ്യമാക്കുന്നത്. മികച്ച സ്വര്‍ണ്ണ വായ്പകളും മറ്റ് സാമ്പത്തിക സേവനങ്ങളും നല്‍കിക്കൊണ്ട് സാധാരണക്കാരെയും ബിസിനസ് സംരംഭങ്ങളെയും ഒരുപോലെ ശാക്തീകരിക്കുക എന്നതാണ് ഐസിഎല്‍ ഫിന്‍കോര്‍പ് പ്രാവര്‍ത്തികമാക്കുന്നത്. മികച്ച സേവനവും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ സേവന മേഖല വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ജയ്പൂരിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതും
.
മൂന്ന് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്സികളിലൊന്നാണ്. രാജ്യത്തുടനീളം 300-ലേറെ ശാഖകളും രണ്ടായിരത്തിലധികം ജീവനക്കാരുമുള്ള കമ്പനിക്ക് 35 ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുടെ പിന്തുണ ശക്തമായി കൂടെയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. സി.എം.ഡി അഡ്വ. കെ.ജി. അനില്‍കുമാറിന്റെയും ശ്രീമതി ഉമ അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ജയ്പൂരിലെ ഈ പുതിയ ചുവടുവെപ്പ് പ്രാദേശിക സമൂഹങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ വഴിയൊരുക്കുന്നതിനൊപ്പം മികച്ച സാമ്പത്തിക സേവനങ്ങള്‍ നല്‍കാനുമുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ലക്ഷ്യത്തിന് കൂടുതല്‍ കരുത്തുമേകുന്നു. ഇന്ത്യയിലുടനീളം പ്രവര്‍ത്തനം വിപുലീകരിക്കുമ്പോഴും ഉപഭോക്ത്യ സംതൃപ്തിക്കും മൂല്യാധിഷ്ഠിത സേവനങ്ങള്‍ക്കും കമ്പനി എന്നും മുന്‍ഗണന നല്‍കിക്കൊണ്ട് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ഈ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുവെന്നും ഐസിഎല്‍ ഫിന്‍കോര്‍പ്പ് മാനേജ്‌മെന്റ് അറിയിക്കുന്നു.

Read more

കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ അടുത്തുള്ള ഐസിഎല്‍ ഫിന്‍കോര്‍പ്പ് ബ്രാഞ്ച് സന്ദര്‍ശിക്കുകയോ www.iclfincorp.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800 31 333 53-ല്‍ വിളിക്കാവുന്നതാണ്.