മഞ്ജു വാരിയര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കല്യാണ്‍ ജൂവലേഴ്‌സിന്റെ വീഡിയോ ഉപഹാരം !

 

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായ മഞ്ജു വാരിയറുടെ ജന്മദിനത്തില്‍ സവിശേഷമായ വീഡിയോ ഉപഹാരം പുറത്തിറക്കി. കല്യാണിന്റെ സാമൂഹിക മാധ്യമങ്ങളിലും ഡിജിറ്റല്‍ പ്രോപ്പര്‍ട്ടികളിലൂടെയുമാണ് വീഡിയോ പുറത്തുവിട്ടത്. കല്യാണ്‍ ബ്രാന്‍ഡിന്റെ ജനപ്രീതിയാര്‍ജ്ജിച്ച അംബാസിഡര്‍ എന്ന നിലയില്‍ മഞ്ജുവിന്റെ വിവിധ ഭാവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് വീഡിയോ ഉപഹാരം.

ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെ വിവിധ തലമുറകളുടെ ജനപ്രിയ നായികയായി മാറിയ മഞ്ജുവാരിയര്‍ അഭിനയമികവിന് ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ ഉറപ്പിച്ച നടിയാണ്. മികവുറ്റ അഭിനയശൈലിയും ആകര്‍ഷണീയമായ വ്യക്തിത്വവുമാണ് മഞ്ജുവാരിയറെ വേറിട്ട് നിര്‍ത്തുന്നത്. ഇക്കാര്യം എടുത്തുകാട്ടുന്ന മഞ്ജുവിന്റെ ആറ് ആകര്‍ഷകമായ ഭാവങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഓരോന്നിലും നിറഞ്ഞ ചിരിയോടെ വ്യത്യസ്തമായ ആഭരണങ്ങളും ആകര്‍ഷകമായ വസ്ത്രങ്ങളും അണിഞ്ഞാണ് മഞ്ജു നിറഞ്ഞുനില്‍ക്കുന്നത്. വീഡിയോ കാണുന്നതിന്‌

www.instagram.com/reel/CToRgGbFbug/?utm_medium=share_sheet

എന്ന ലിങ്ക് സന്ദര്‍ശിക്കുക.

കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഭരണശേഖരം കാണുന്നതിന്‌

 https://campaigns.kalyanjewellers.net/livevideoshopping/

എന്ന ലിങ്ക് ഉപയോഗിക്കുക.

About Kalyan Jewellers

Headquartered in Thrissur in the state of Kerala, Kalyan Jewellers is one the largest jewellery retailers in India with a presence in the Middle East. The company has enjoyed a long-standing presence in the Indian market for nearly three decades and has set industry benchmarks in quality, transparency, pricing and innovation. Kalyan offers an array of traditional and contemporary jewellery designs in gold, diamonds and precious stones catering to the distinct needs of the customers. Kalyan Jewellers has 147 showrooms across India and the Middle East.

For additional information, please contact:

Soumya Balakrishnan       M: +91-9995057048                          E: soumya.balakrishnan@kalyanjewellers.net