മികച്ച സംരംഭകനുള്ള ഡോ. കലാം സ്മൃതി ഇന്‍റര്‍നാഷണല്‍ അവാര്‍ഡ് ടി.എസ് കല്യാണരാമന്

മികച്ച സംരംഭകനുള്ള ഡോ. കലാം സ്മൃതി ഇന്റര്‍നാഷണല്‍ അവാര്‍ഡ് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് ലഭിച്ചു. തൃശൂരിലെ ഒരു കടയില്‍നിന്ന് തുടങ്ങിയ കല്യാണ്‍ ജൂവലേഴ്‌സിനെ ഇന്ന് രാജ്യത്തെമ്പാടും ഗള്ഫ് രാജ്യങ്ങളിലുമായി 148 ഷോറൂമുകളിലേക്ക് വളര്‍ത്തിയ സംരംഭക മികവിനാണ് അവാര്‍ഡ്.

തിരുനവന്തപുരത്ത് പുനലാല്‍ഡെയ്ല്‍ വ്യൂ കാമ്പസില്‍ മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഡോ കലാം സ്മൃതി ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരവും ഡോ കലാം സ്മൃതി ഇന്റര്‍നാഷണലിന് ലഭിച്ചിട്ടുണ്ട്.

Management case | Kalyan: From a textile maker to a jeweller

മികച്ച സംരംഭകനുള്ള ഡോ കലാം സ്മൃതി ഇന്റര്‍നാഷണല്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. വ്യവസായരംഗത്ത് സുതാര്യവും ധാര്‍മികവുമായ ബിസിനസ് രീതികള്‍ പിന്തുടരുവാനും കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഈ അംഗീകാരം പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.