ഒരു ചുവടില്‍ വിളഞ്ഞത് 100 കിലോ കപ്പ! പുല്‍പ്പള്ളിയില്‍ നിന്നുമൊരു നൂറുമേനി വിജയഗാഥ

മരിച്ചീനി കൃഷിയില്‍ നൂറുമേനി വിളവ് കൊയ്തതിന്റെ സന്തോഷത്തിലാണ് വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശി കുര്യച്ചന്‍ മേക്കാട്ടില്‍. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത് വരുന്ന കുര്യച്ചന്‍ വീടിനോട് ചേര്‍ന്ന പറമ്പില്‍ കൃഷി ഇറക്കി നൂറു മേനി കൊയ്തത്. ഒരു ചുവടില്‍ നിന്നും 80 കിലോമുതല്‍ 100 കിലോവരെ തൂക്കമുള്ള കിഴങ്ങുകളാണ് വിളവെടുത്തത്.

പൂര്‍ണമായും ജൈവ വളങ്ങള്‍ ഉപയോഗച്ചായിരുന്നു കൃഷി ചെയ്തത്. നേരത്തെ വാഴ, ചേന, ഇഞ്ചി, കാച്ചില്‍, ചേമ്പ് എന്നീ കൃഷികള്‍ നേട്ടമായതിനെ തുടര്‍ന്നാണ് ഇത്തവണ കൃഷിയിടത്തില്‍ കപ്പ കൃഷി നടത്തിയത്. ഒരേക്കര്‍ പറമ്പിലായിരുന്നു കപ്പ കൃഷി. ഒരു കിഴങ്ങിന് 10 കിലേ മുതല്‍ 12 കിലേ വരെയാണ് തൂക്കം. ശരാശരി 10 കിഴങ്ങാണ് ഒരു ചുവടില്‍ നിന്ന് ലഭിച്ചത്.

വീട്ടാവശ്യങ്ങള്‍ക്കും ഉണക്കി സൂക്ഷിക്കാനുമായി കൃഷിയിറക്കിയ കുര്യച്ചന്‍ വന്‍ വിളവ് ലഭിച്ചതോടെ ആവശ്യത്തിമുള്ളവ എടുത്ത ശേഷം ബാക്കിയുള്ളവ വില്‍പ്പനയ്ക്ക് കൊടുക്കുകയാണ്. സാധാരണ ഗതിയില്‍ ഇന്നും ഇരട്ടി നേട്ടം കൊയ്യ്ത കുര്യച്ചനാണ് ഇപ്പോള്‍ നാട്ടിലെ താരം.