ഒറ്റ ചാര്‍ജില്‍ 437 കിലോമീറ്റര്‍, വില തുച്ഛം ഗുണം മെച്ചം

നെക്സോണ്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പായ ഇവി മാക്സിനെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ്. ഒറ്റ ചാര്‍ജില്‍ 437 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി ഈ മോഡലില്‍ അവകാശപ്പെടുന്നത്. സാധാരണ നെക്സോണ്‍ ഇവിയേക്കാള്‍ ഏകദേശം 125 കിലോമീറ്റര്‍ കൂടുതലാണിത്.

40.5 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ആണ് വാഹനത്തിലെ പ്രധാന ഹൈലൈറ്റ്. ഇത് നിലവിലുണ്ടായിരുന്ന വേരിയന്റിനേക്കാള്‍ 10.3 kWh അധിക ശേഷിയാണ് നല്‍കുന്നത്.

പുതിയ നെക്‌സോണ്‍ ഇവി മാക്സിന് 143 ബിഎച്ച്പി കരുത്തില്‍ 250 എന്‍എം ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടാകും. അതായത് സാധാരണ മോഡലിനേക്കാള്‍ 14 ബിഎച്ച്പി, 5 എന്‍എം ടോര്‍ക്കും അധികം ഉത്പാദിപ്പിക്കുമെന്ന് സാരം.

Tata Nexon EV Max launched at ₹17.74 lakh with range promise of 437 kms |  Electric Vehicles News

ഇവി മാക്സിന് 17.74 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഇതിന്റെ XZ+ ലക്സിന് 18.74 ലക്ഷം രൂപയും 7.2 kW ചാര്‍ജറോടു കൂടിയ XZ+ ലക്സ് വേരിയന്റിന് 19.24 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.