പുതിയ സ്‌കോര്‍പിയോ വരുന്നു, അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ പുതിയ സ്‌കോര്‍പിയോയുടെ അനൗദ്യോഗിക ബുക്കിംഗുകള്‍ സ്വീകരിച്ചുതുടങ്ങി. ജൂണില്‍ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് ഇപ്പോള്‍ ചില ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗിക ബുക്കിംഗുകള്‍ ആരംഭിച്ചിരിക്കുന്നത്.

ബുക്കിംഗ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈറ്റ് നിറത്തിലുള്ള പുതിയ 2022 മഹീന്ദ്ര സ്‌കോര്‍പിയോയുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ ലീക്കായിരുന്നു.

മുന്‍വശത്ത്, ഒരു പുതിയ വെര്‍ട്ടിക്കല്‍ സ്ലാറ്റ് ഗ്രില്ല്, ഇ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍ ഫോഗ് ലാമ്പുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. വശത്ത് നിന്ന് നോക്കിയാല്‍ പുതിയ സ്‌കോര്‍പിയോയ്ക്ക് ഇപില്ലറില്‍ നിന്ന് ഉപില്ലറിലൂടെ ഉയര്‍ന്ന് പിന്നിലേക്ക് ഒഴുകുന്ന ഒരു ചെറിയ ക്രോം ബെല്‍റ്റ്ലൈന്‍ ലഭിക്കുന്നു. വീതിയേറിയതും ഹൈ പ്രൊഫൈലുള്ളതുമായ റബ്ബറിനൊപ്പം 18 ഇഞ്ച് വലുപ്പമുള്ള പുതിയ വീലുകളും ഇതിന് ലഭിക്കുന്നു.

New Mahindra Scorpio rearLeaked Images Reveal Next-gen Mahindra Scorpio Ahead Of Its Official Unveiling - ZigWheelsLeaked Images Reveal Next-gen Mahindra Scorpio Ahead Of Its Official Unveiling - ZigWheels

പിന്‍ഭാഗത്ത്, പുതിയ സ്‌കോര്‍പിയോയ്ക്ക് പുനര്‍രൂപകല്‍പ്പന ചെയ്ത സൈഡ്-ഹിഞ്ച്ഡ് ടെയില്‍ഗേറ്റ് ലഭിക്കും. മുന്‍ സ്‌കോര്‍പിയോയില്‍ നിന്ന് വ്യത്യസ്തമായി പിന്‍ ബമ്പര്‍ പരന്നതാണ്. 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് പുതിയ സ്‌കോര്‍പിയോയ്ക്ക് കരുത്തേകുന്നത്. പുതുക്കിയ മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ മഹീന്ദ്ര സ്‌കോര്‍പിയ്ക്ക് 11.99 ലക്ഷം മുതല്‍ 16.52 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഥാര്‍ എസ്യുവി കഴിഞ്ഞാല്‍ മഹീന്ദ്ര നിരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഡലാണ് സ്‌കോര്‍പിയോ.

Read more