ന്യൂജന്‍ സ്‌കോര്‍പിയോ വരുന്നു; കൂടുതല്‍ സുരക്ഷയും ഭാരക്കുറവും അടക്കം നിരവധി സവിശേഷതകള്‍

ഇപ്പോഴുള്ള മോഡലിനേക്കാള്‍ ഭാരം കുറച്ചും സുരക്ഷ കൂട്ടിയും സ്‌കോര്‍പിയോയുടെ പുതിയ തലമുറ മോഡലിനെ ഇറക്കാന്‍ ഒരുങ്ങുകയാണ് മഹിന്ദ്ര. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി പുതിയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോയുടെ ചില നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. വരാനിരിക്കുന്ന സ്‌കോര്‍പിയോ അതിന്റെ മുന്‍ഗാമിയേക്കാള്‍ 100 മുതല്‍ 150 കിലോഗ്രാം വരെ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

പുതിയ XUV700 പോലെ വരാനിരിക്കുന്ന സ്‌കോര്‍പിയോയുടെ സ്റ്റിയറിംഗ് നിലവിലെ മോഡലിനേക്കാള്‍ വളരെ ഭാരം കുറഞ്ഞതായിരിക്കുമെന്നാണ് അറിയുന്നത്. എല്ലാ സാധ്യതകളിലും രണ്ടാം തലമുറ ഥാറിന് അടിവരയിടുന്ന അതേ ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ സ്‌കോര്‍പിയോ. കോംപാക്ട് ഓഫ്റോഡറിന് ഗ്ലോബല്‍ എന്‍ക്യാപ്പില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ചതിനാല്‍ പുതിയ സ്‌കോര്‍പിയോയ്ക്ക് അഞ്ച് സ്റ്റാറുകളല്ലെങ്കില്‍ കുറഞ്ഞത് 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗെങ്കിലും മഹീന്ദ്ര പ്രതീക്ഷിക്കുന്നുണ്ട്.

2022 Mahindra Scorpio: जानें Next Gen स्कॉर्पियो का फीचर

മെക്കാനിക്കലായിട്ടുള്ള ഘടകങ്ങള്‍ മാത്രമല്ല സ്‌കോര്‍പിയോ ഥാറിന്റെ എഞ്ചിനും കടമെടുക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനില്‍ മാത്രമുള്ള സ്‌കോര്‍പിയോ പുതുതലമുറയിലേക്ക് എത്തുമ്പോള്‍ ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും ഉണ്ടാകും.കൂടാതെ ഓഫ്-റോഡ് മോഡുകള്‍ മാറ്റാന്‍ ഥാറില്‍ കാണുന്നത് പോലെ ലിവറിന് പകരം റോട്ടറി സ്വിച്ചുകളായിരിക്കും ഈ വാഹനത്തിലും ഉണ്ടാവുക.

Allegedly Leaked Image of New Mahindra Scorpio Is Actually GMC Acadia

പുതിയ സ്‌കോര്‍പിയോയിലെ 4WD സിസ്റ്റം ഥാറിന്റെ സിസ്റ്റത്തിന്റെ വികസിച്ചതും പരിഷ്‌ക്കരിച്ചതുമായ പതിപ്പായിരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മികച്ച ഓണ്‍-റോഡ് കഴിവുകള്‍ക്കായി ഇത് ട്യൂണ്‍ ചെയ്യപ്പെടും. ഈ പുതിയ തലമുറ സ്‌കോര്‍പിയോ പുറത്തിറങ്ങിയാല്‍ അതേ സജ്ജീകരണങ്ങള്‍ തന്നെ ഥാറിലും അപ്‌ഗ്രേഡ് ചെയ്യാനാണ് മഹീന്ദ്രയുടെ പദ്ധതി.ഇതുകൂടാതെ XUV700 എസ്യുവില്‍ നിന്ന് കടമെടുത്ത പുതിയ 3D സോണി സൗണ്ട് സിസ്റ്റം ഇതിലുമുണ്ടാകും. ഒപ്പം ആറോ എട്ടോ സ്പീക്കറുകളും വാഹനത്തില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

महिंद्रा 2022 की शुरुआत में नई स्कॉर्पियो लॉन्च करेगी; यहाँ जानें पूरी  डिटेल्स - The Vocal News Hindi | Mahindra will launch the new Scorpio in  early 2022; Know full details here

ഇന്റീരിയറില്‍ ഡ്യുവല്‍-ടോണ്‍ കളര്‍ തീമായിരിക്കും കമ്പനി പുതു മോഡലിന് നല്‍കുക.പുതുക്കിയ റൂഫ് റെയിലുകള്‍, ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ സ്പോയിലര്‍, ഉയര്‍ന്ന മൗണ്ട് ചെയ്ത സ്റ്റോപ്പ് ലാമ്പ് എന്നിവയും വാഹനത്തിലെ ശ്രദ്ധേയ സാന്നിധ്യങ്ങളാകും.

Read more

പുതുക്കിയ മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മഹീന്ദ്ര സ്‌കോര്‍പിയ്ക്ക് 11.99 ലക്ഷം മുതല്‍ 16.52 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഥാര്‍ എസ്യുവി കഴിഞ്ഞാല്‍ മഹീന്ദ്ര നിരയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മോഡലാണ് സ്‌കോര്‍പിയോ.