2022- ലെ പുതിയ സൂപ്പര്‍ ബൈക്കിനെ അവതരിപ്പിച്ച് ഹോണ്ട

CBR650R എന്ന പുതിയ 2022 മോഡല്‍ സൂപ്പര്‍ ബൈക്കിനെ രാജ്യത്ത് അവതരിപ്പിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട. ഒരു മിഡില്‍ വെയ്റ്റ് സ്പോര്‍ട്സ് ബൈക്ക് എന്ന നിലയില്‍ ആഗോളതലത്തില്‍ തന്ന പ്രശസ്തിയാര്‍ജിച്ച മോട്ടോര്‍സൈക്കിളായ ഇത് പരിഷ്‌ക്കാരങ്ങളുമായിട്ടായിരിക്കും ഇന്ത്യയിലെത്തുക. മോട്ടോര്‍സൈക്കിളിന് 9.35 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.കമ്പനിയുടെ പ്രീമിയം ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളിലൂടെയാകും 2022 CBR650R മോഡലിന്റെ വില്‍പ്പനയുണ്ടാവുക. ഇതിന് മുന്നോടിയായി രാജ്യത്ത് മോഡലിനായുള്ള ബുക്കിംഗുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്.

കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റായി വിപണിയിലെത്തിച്ചിരിക്കുന്ന ഹോണ്ട CBR650R നേരത്തെ തന്നെ ഇന്ത്യയിലും സജീവ സാന്നിധ്യമായ മോഡലാണ്. കായിക ഉദ്ദേശവും തീവ്രമായ ശക്തിയും അസാധാരണമായ ടോര്‍ക്കുമുള്ള ഒരു സ്‌പോര്‍ട്ടി ബൈക്ക് എന്നാണ് ഇതിനെ ഹോണ്ട വിശേഷിപ്പിക്കുന്നതു തന്നെ. 2022 CBR650R പതിപ്പിന് മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് നിറവും ഗ്രാന്‍ഡ് പ്രിക്‌സ് റെഡ് നിറത്തിലുള്ള പുതിയ സ്‌പോര്‍ട്ടി ഗ്രാഫിക്‌സുമുള്ള പുതിയ ഓറഞ്ച് ഹൈലൈറ്റുകളുടെ രൂപത്തില്‍ ഒരുപിടി കോസ്‌മെറ്റിക് ട്വീക്കുകള്‍ ഇത്തവണ ഹോണ്ട നല്‍കിയിട്ടുണ്ട്.

2022 Honda CBR 650R Launched In India: Prices Start From Rs 9.35 Lakh - DriveSpark News

ഫയര്‍ബ്ലേഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹോണ്ട CBR650R രൂപകല്‍പ്പന ചെയ്തെടുത്തിരിക്കുന്നത്. 2022 മോഡലില്‍ 648.72 സിസി, ഫോര്‍ സിലിണ്ടര്‍, DOHC 16-വാല്‍വ് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് കമ്പനി മുന്നോട്ടുകൊണ്ടുപോവുന്നത്.ഈ മിഡില്‍വെയ്റ്റ് എഞ്ചിന്‍ 12,000 ആര്‍ പി എമ്മില്‍ 86 ബിഎച്ച് പി കരുത്തും 8,500 ആര്‍ പി എമ്മില്‍-ല്‍ 57.5 എഎം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ബൈക്കിന്റെ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. പുനര്‍രൂപകല്‍പ്പന ചെയ്ത മഫ്ളര്‍ ഉപയോഗിച്ച് എഞ്ചിന് ചുറ്റും നാല് എക്സ്ഹോസ്റ്റ് ഡൗണ്‍പൈപ്പുകളും കാണാം.

cbr650rr price - Cheap Online Shopping -

2128 മില്ലീമീറ്റീര്‍ നീളം, 749 മില്ലീമീറ്റീര്‍ വീതി, 1149 മില്ലീമീറ്റീര്‍ ഉയരം. 1449 മില്ലീമീറ്റീര്‍ വീല്‍ബേസ്, 132 മില്ലീമീറ്റീര്‍ ഗ്രൌണ്ട് ക്ലിയറന്‍സ്, 211 കിലോഗ്രാം ഭാരം, 635 മില്ലീമീറ്റീര്‍ സീറ്റ് ഹൈറ്റ്, 15.4 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി എന്നിവയാണ് ഹോണ്ട CBR650R മോഡലിന്റെ മറ്റ് സവിശേഷതകള്‍.

cbr650rr price - Cheap Online Shopping -

CBR650R ഷോവ സെപ്പറേറ്റ് ഫോര്‍ക്ക് ഫംഗ്ഷന്‍ ബിഗ് പിസ്റ്റണ്‍ (SFF-BP) ഷോവ മോണോ-ഷോക്കോടു കൂടിയ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളെയാണ് ആശ്രയിക്കുന്നത്. ഈ സംവിധാനത്തില്‍ വലത്, ഇടത് ഫോര്‍ക്കുകളില്‍ ഒരു ഡാംപിംഗ് മെക്കാനിസവും സ്പ്രിംഗുകളും ഉള്‍പ്പെടുത്തിയുട്ടുണ്ട്. അതേസമയം ബ്രേക്കിംഗ് സജ്ജീകരണത്തില്‍ ഇരട്ട 310 mm ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍-ചാനല്‍ എബിഎസോടുകൂടിയ സിംഗിള്‍ 240 mm റിയര്‍ ഡിസ്‌ക് ബ്രേക്കുമാണ് ഹോണ്ട ഉപയോഗിക്കുന്നത്.

2022 Honda CBR650R launched in India at Rs. 9.35 lakh | NewsBytes

എന്നാല്‍ CBR650R മോഡലിന്റെ ഫീച്ചര്‍ ലിസ്റ്റുകളില്‍ ഹോണ്ട മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനാല്‍ ബൈക്കില്‍ ഇപ്പോഴും പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഹോണ്ട ഇഗ്‌നിഷന്‍ സെക്യൂരിറ്റി സിസ്റ്റം,ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അത് പിന്‍ വീലിലെ സ്ലിപ്പ് തടയുന്നതിന് ടോര്‍ഖ് ഒപ്റ്റിമൈസ് ചെയ്യാന്‍ എഞ്ചിന്‍ പവര്‍ ക്രമീകരിക്കുന്നു. ഡ്യുവല്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ടെയില്‍ലൈറ്റ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനല്‍ തുടങ്ങിയ ഫീച്ചറുകളും പുതുക്കിയ മിഡില്‍ വെയ്റ്റ് സ്പോര്‍ട്സ് ബൈക്കില്‍ ലഭ്യമാണ്.