Tuesday, 15 September 2026
‘Honest storytelling is a powerful means of change
08:19:18 PM IST
Film News

‘ഇരുപതിൽ കണ്ടുമുട്ടി, മുപ്പതിൽ വിവാഹിതരായി’; നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

SHARE

നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. വിവാഹചിത്രങ്ങൾ അഹാന തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഉറ്റ സുഹൃത്തും കാമുകനും ജീവിതപങ്കാളിയുമായിരുന്ന നിമിഷ് ഇനി തന്റെ ഭർത്താവാണെന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്.

അഹാനയും നിമിഷും തമ്മിലുള്ള പ്രണയവും ഇരുവരുടെയും സമൂഹമാധ്യമ പോസ്റ്റുകളും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. സെപ്റ്റംബർ 13ന് കോവളത്ത് വച്ച് ഇരുവരും വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക’യാണ് അഹാന അവസാനമായി അഭിനയിച്ച ചിത്രം. ചിത്രത്തിൽ കാമിയോ വേഷത്തിലാണ് താരം എത്തിയത്. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോയും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →