Tuesday, 15 September 2026
‘Honest storytelling is a powerful means of change
07:12:11 PM IST
Kerala

സംസ്ഥാനത്ത് ഇന്നും 6.15നും രാത്രി 12.45നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും: കെഎസ്ഇബി

ന്യൂസ് ഡെസ്ക് 15 September 2026, 5:56 pm
SHARE

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം ഇടിഞ്ഞതോടെ വൈദ്യുതി ലഭ്യത കുറയുമെന്ന് എൻഎൽഡിസി അറിയിച്ചു.

കേരളത്തിന് 250 മെഗാവാട്ട് ഉടൻ നൽകി തുടങ്ങുമെന്ന് ഹിമാചൽപ്രദേശ് അറിയിച്ചിട്ടുണ്ട്. അതേ സമയം പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.

അതേസമയം, എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ത്തന്നെ തുടരുകയാണ്.

s
ന്യൂസ് ഡെസ്ക്
View all posts →