Tuesday, 15 September 2026
‘Honest storytelling is a powerful means of change
08:16:58 PM IST
Kerala

ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ധാരണ; വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെസി വേണുഗോപാൽ

ന്യൂസ് ഡെസ്ക് 15 September 2026, 6:43 pm
SHARE

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് കെ.സി. വേണുഗോപാൽ എം.പി. ഹിമാചൽ പ്രദേശിൽ നിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായി. ഹിമാചൽ മുഖ്യമന്ത്രിയുമായി കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തമിഴ്നാടിന് നൽകുന്ന വിഹിതത്തിൽ കുറവ് വരുത്തിയാണ് കേരളത്തിന് വൈദ്യുതി നൽകുക.

അതേസമയം, വൈദ്യുതി പ്രതിസന്ധി തമിഴ്നാട്ടിലും രൂക്ഷമാകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായ വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങിയതോടെ സർക്കാർ കടുത്ത സമ്മർദത്തിലാണ്.

വേല്ലൂരിൽ റവന്യൂ-ദുരന്തനിവാരണ മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മാധ്യമങ്ങളെ കാണുന്നതിനിടെ വൈദ്യുതി നിലച്ച സംഭവം തത്സമയം സംപ്രേഷണം ചെയ്തതും സർക്കാരിന് തിരിച്ചടിയായി. ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾക്കൊപ്പം ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ വിസികെയും വൈദ്യുതി പ്രതിസന്ധിയിൽ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →