Tuesday, 15 September 2026
‘Honest storytelling is a powerful means of change
09:45:06 PM IST
Celebrity Talk

‘വിവാഹവും മാതൃത്വവും കരിയറിന് ഫുൾസ്റ്റോപ്പല്ല, ദീപിക, കരീന, കിയാര എന്നിവർ മാറ്റിയെഴുതുന്നത് ബോളിവുഡിലെ പഴയ നായികാ സങ്കൽപ്പം’; നീന ഗുപ്ത

SHARE

വിവാഹത്തിനും മാതൃത്വത്തിനും ശേഷം നായികമാർ സിനിമയിൽ നിന്ന് പതിയെ അപ്രത്യക്ഷരാകുന്ന പതിവ് മാറിവരികയാണെന്ന് നടിയും സംവിധായികയുമായ നീന ഗുപ്ത. ദീപിക പദുക്കോൺ, കിയാര അദ്വാനി, കരീന കപൂർ തുടങ്ങിയ താരങ്ങൾ ഈ മാറ്റത്തിന് വഴിയൊരുക്കുകയാണെന്നും നീന പറഞ്ഞു. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും ദീപിക സിനിമയിൽ സജീവമായി തുടരുന്നതും പ്രസവശേഷം കിയാര ശക്തമായ തിരിച്ചുവരവ് നടത്തിയതും കരീന തുടർച്ചയായി പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കുന്നതും അഭിനന്ദനാർഹമാണെന്ന് നീന വ്യക്തമാക്കി.

പ്രായം കൂടുന്നതിനനുസരിച്ച് നായികമാർ സിനിമയിൽ നിന്ന് മാറിനിൽക്കണമെന്ന ധാരണയാണ് ഇവർ തിരുത്തുന്നതെന്നും അവർ പറഞ്ഞു. വിവാഹിതയായാൽ ഒരു നടിയുടെ കരിയർ അവസാനിച്ചുവെന്ന നിർമാതാക്കൾക്കിടയിലെ പഴയ ധാരണയെ ഈ താരങ്ങൾ ചോദ്യം ചെയ്യുകയാണെന്നും നീന അഭിപ്രായപ്പെട്ടു. ഫിറ്റ്നസ് നിലനിർത്തിയും ജോലിയിൽ സജീവമായും തുടരുന്ന ഇവർക്ക് ഭർത്താക്കന്മാരുടെ പിന്തുണയുണ്ടെന്നതും ശ്രദ്ധേയമാണെന്ന് അവർ പറഞ്ഞു.

ബോളിവുഡിലെ പ്രായവിവേചനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് നീന ഗുപ്ത ഇക്കാര്യങ്ങൾ പറഞ്ഞത്. താൻ നായികയായി അധികകാലം പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ സിനിമയിലെ തന്റെ യാത്ര വ്യത്യസ്തമായിരുന്നുവെന്നും ചില വേഷങ്ങളിൽ മുൻകാല നായികമാർക്ക് ഇപ്പോഴും പരിഗണന ലഭിക്കാറുണ്ടെന്നും അവർ പറഞ്ഞു. സിനിമ ഒരു ബിസിനസായതിനാൽ അവസരം നഷ്ടപ്പെടുമ്പോൾ അതിൽ വൈകാരികമായി പ്രതികരിക്കേണ്ടതില്ലെന്നും ഒടുവിൽ അത് തന്റെ ‘മാർക്കറ്റ്’ കുറഞ്ഞതുകൊണ്ടാണെന്ന് മനസ്സിലാക്കിയെന്നും നീന കൂട്ടിച്ചേർത്തു.

Read More
s
എന്‍റര്‍ടൈന്‍മെന്‍റ് ഡെസ്ക്
View all posts →