Sunday, 13 September 2026
‘Honest storytelling is a powerful means of change
09:12:08 PM IST
National

നാഗാലാന്‍റില്‍ വിഷമദ്യം കഴിച്ച് 9 മരണം; 7 ജില്ലകളില്‍ റെഡ് അലേർട്ട്, കർശന നിർദേശവുമായി പൊലീസ്

ന്യൂസ് ഡെസ്ക് 13 September 2026, 5:40 pm
SHARE

നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഒൻപത് പേർ മരിച്ച സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ്ങിലെ സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡിജിപി രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചത്.

മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് എന്നീ ജില്ലകളിലുള്ളവർ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ വ്യക്തമാകുന്നതുവരെ മറ്റ് ജില്ലകളിലുള്ളവരും മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

ഡിമാപൂർ, കൊഹിമ തുടങ്ങിയ നഗരങ്ങളിൽ കൂൾ ഡ്രിങ്ക്സ്, പാൻ ഷോപ്പുകളുടെ മറവിൽ നിയമവിരുദ്ധമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന് നിയമസഭയിൽ എക്സൈസ് അഡ്വൈസർ വ്യക്തമാക്കിയിരുന്നു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →