Sunday, 13 September 2026
‘Honest storytelling is a powerful means of change
08:54:34 PM IST
Kerala

സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി; 108 ആംബുലൻസ് ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

ന്യൂസ് ഡെസ്ക് 13 September 2026, 5:41 pm
SHARE

108 ആംബുലൻസ് ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. കരാർ കമ്പനി പ്രതിനിധികളുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചർച്ച നടത്തും. ഈ മാസം 17 മുതൽ സമരം നടത്തുമെന്ന് 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സർക്കാർ ചർച്ചയ്ക്ക് വിളിച്ചത്.

സമരം അനുവദിക്കാനാകില്ലെന്നും രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. 108 ആംബുലൻസ് സർവീസ് തടസ്സപ്പെടുന്ന സാഹചര്യം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സർക്കാർ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 108 ആംബുലൻസിൽ പോകുന്നവർ സുഖവാസത്തിന് പോകുന്നവരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിൽ എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കത്ത് നൽകിയിരുന്നു.

24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ആരോഗ്യസേവനമായ 108 ആംബുലൻസ് സർവീസ് തടസ്സപ്പെടുന്നത് രോഗികളുടെ ജീവന് ഗുരുതര ഭീഷണിയാകുമെന്നാണ് സർക്കാരിന്റെ നിലപാട്. അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനി നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും സന്നദ്ധ സംഘടനകളും ഇതിനായി മുന്നോട്ടുവരണമെന്നും കെ. മുരളീധരൻ പറഞ്ഞു. സർക്കാർ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read More
s
ന്യൂസ് ഡെസ്ക്
View all posts →