ചെറുപ്പക്കാരിലും കാണപ്പെടുന്ന 'നര'യെന്ന വില്ലൻ ; അകാലനര തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ ?

ഇക്കാലത്ത് കൗമാരക്കാരിൽ തുടങ്ങി പലരും നേരിടുന്ന പ്രശ്നമാണ് മുടി നേരത്തെ നരച്ചുപോകുന്ന അവസ്ഥ. പ്രായമാകുന്നവരിൽ മുടി നരച്ചു തുടങ്ങുന്നതിൽ വലിയ അസ്വാഭാവികത ഒന്നുമില്ല. എന്നാൽ കൗമാരക്കാരിലും ചെറുപ്പക്കാരിലും നര കയറുന്നത് അവരുടെ ആത്മവിശ്വാസത്തെ തളർത്തും എന്നുമാത്രമല്ല, ഇക്കാര്യങ്ങൾ ആലോചിച്ച് സ്‌ട്രെസും ടെൻഷനും എല്ലാം വരികയും ഇത് ആരോഗ്യകരമായ ജീവിതത്തിന് തടസ്സമാവുകയും ചെയ്യുന്നു. അകാലനരയെ ഇല്ലാതാക്കാൻ പലപ്പോഴും സാധിക്കണമെന്നില്ല. എന്നാൽ ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കും.

സ്ട്രെസ് കുറയ്ക്കുന്നതിലൂടെയും ഉറക്കം ക്രമീകരിക്കുന്നതിലൂടെയും മലിനമായ അന്തരീക്ഷം ഒഴിവാക്കി നല്ല അന്തരീക്ഷത്തിൽ ജീവിക്കാൻ ശ്രമിക്കുന്നതിലൂടെയും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെയും, നേരത്തെ വരുന്ന നര ഒഴിവാക്കാൻ സഹായിക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ, അയേണ്‍, കോപ്പര്‍ തുടങ്ങിയവ ഭക്ഷണത്തിലൂടെ ലഭിക്കുന്നത് കുറയുന്നത് അകലനരയിലേക്ക് നയിക്കാറുണ്ട്. ഇതുപോലെ ചില ഭക്ഷണങ്ങളും അകലനരയിലേക്ക് വഴിയൊരുക്കും. ഒരു നിയന്ത്രണമില്ലാതെ, ജീവിതരീതികളെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാത്തവരാണ് ഇന്നത്തെ തലമുറയിൽ ഉള്ളവരിൽ ഭൂരിഭാഗം ആളുകളും എന്നത് എല്ലാവർക്കും അറിയുന്നൊരു കാര്യമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകർ ഏറെയുള്ള ഭക്ഷണ വിഭാഗമാണ് ഫ്രൈഡ് ഫുഡ്സ്. ആരോഗ്യത്തിന് നല്ലതല്ല എന്നറിഞ്ഞിട്ടും കഴിക്കുന്നവരാണ് മിക്കവരും. നിയന്ത്രിതമായ അളവിൽ കഴിക്കാമെങ്കിലും ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ഫ്രൈഡ് ഫുഡ്സിലെ കൃത്രിമമധുരമാണ് പ്രശ്നക്കാരൻ. അമിതമായി വണ്ണം വയ്ക്കാനും മറ്റ് അനുബന്ധപ്രശ്നങ്ങളിലേക്കും നയിക്കുന്ന റിഫൈൻഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങളും അകലനരയിൽ ഒരു പ്രധാന വില്ലനാണ്. റിഫൈൻഡ് ഷുഗര്‍ അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ദോഷമാണ് എന്നതിനാൽ ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ച് വേണം ഉപയോഗിക്കാൻ.

Read more

ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന പ്രോസസ്ഡ് ഫുഡ്സും അകാലനരയ്ക്ക് കാരണമാകാം. കാപ്പി അധികമായി കുടിക്കുന്നവരിൽ നിർജലീകരണം അഥവാ നമ്മുടെ ശരീരത്തിൽ ജലാംശം നഷ്ടമാകുന്ന അവസ്ഥ കാണപ്പെടാറുണ്ട്, ഇതും അകലനരയിലേക്ക് നയിക്കും. ഒരുപാട് ദോഷവശങ്ങളുള്ള മദ്യപാനം അകലനരയ്ക്ക് കാരണമാകാറുണ്ട്. ദിവസേനയുള്ള മദ്യപാനം, അമിതമായ മദ്യപാനം എന്നിവ അകലനരയിലേക്ക് നയിക്കും.