തലസീമിയ രോഗികള്‍ക്ക് പ്രത്യേക പ്രിവിലേജ് കാര്‍ഡ് നല്‍കി ആസ്റ്റര്‍ മെഡ്സിറ്റി

തലസീമിയ രോഗികളുടെയും രോഗമുക്തി നേടിയവരുടെയും കൂട്ടായ്മയായ ‘കരുതല്‍ 2023’ഇല്‍ തലസീമിയ രോഗികള്‍ക്കായി പ്രത്യേക പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്ത് ആസ്റ്റര്‍ മെഡ്സിറ്റി. ആസ്റ്റര്‍ മെഡ്സിറ്റിയിലെ നോളജ് ഹബ്ബില്‍ നടന്ന ചടങ്ങില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മുഖ്യാഥിതിയായിരുന്നു

പ്രത്യേക പ്രിവിലേജ് കാര്‍ഡിലൂടെ രോഗികള്‍ക്ക് ഡോക്ടര്‍ കണ്‍സള്‍ട്ടേഷന് 50% ഇളവും, ഒ. പി യില്‍ 20% ഇളവും, ഒ. പി നടപടിക്രമങ്ങളില്‍ 10% ഇളവും ലഭിക്കുന്നു. രോഗിയുടെ ഭക്ഷണക്രമം, ഉപഭോഗവസ്തുക്കള്‍, ഫാര്‍മസി, മെഡിക്കല്‍ സപ്പ്‌ലൈസ്, ഒഴികെയുള്ള ഐ. പി ബില്ലില്‍ 10% ഇളവും ലഭിക്കുന്നു.

ഓക്‌സിജന്‍ വഹിക്കുന്ന പ്രോട്ടീനും ശരീരത്തിലെ ചുവന്ന രക്താണുക്കളും സാധാരണയേക്കാള്‍ കുറവുള്ള ഒരു ഗുരുതരമായ ആരോഗ്യാവസ്ഥയാണ് തലസീമിയ. ഇത് പാരമ്പര്യമായി ലഭിക്കുന്ന രക്തരോഗമാണ്.

”ജനിതക വൈകല്യങ്ങള്‍ നേരിടുന്ന രോഗികള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട് . തലസീമിയയ്ക്ക് മരുന്ന് കണ്ടെത്താന്‍ വൈദ്യലോകം ഇപ്പോഴും ശ്രമിക്കുമ്പോള്‍, ആസ്റ്ററിന്റെ പ്രിവിലേജ് കാര്‍ഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ചികിത്സകളും മെഡിക്കല്‍ നടപടിക്രമങ്ങളും രോഗികള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, കേരള, തമിഴ്നാട് റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ചടങ്ങില്‍ പി. പി. പി. സി ജില്ലാ പ്രസിഡന്റ് എം എം നാസര്‍, ആശാധാര പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ വിജയകുമാര്‍, ചേരാനലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേഷ്, ഏലൂര്‍ നഗരസഭ ചെയര്‍മാന്‍ എ ഡി സുജില്‍, കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍ എന്നിവര്‍ക്കൊപ്പം , അജിത തങ്കപ്പന്‍,തൃക്കാക്കര മുനിസിപ്പാലിറ്റി, മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, ആസ്റ്റര്‍ മെഡ്സിറ്റി, ഹെമറ്റോളജി ആന്‍ഡ് ഹെമറ്റോ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രാമസ്വാമി എന്‍.വി, ഹെമറ്റോളജി ആന്‍ഡ് ഹെമറ്റോ ഓങ്കോളജി കണ്‍സള്‍ട്ടന്റ് ഡോ. ദീപക് ചാള്‍സ് എന്നിവര്‍ സംസാരിച്ചു.