ഭാരത് ജോഡോ യാത്ര രാഹുല്‍ ലക്ഷ്യം കാണുമോ?

രാജ്യം മുഴുവന്‍ വേരുകളുള്ള ഏക മതേതര പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് എല്ലാ ജനാധിപത്യ വിശ്വാസികളും ആഗ്രഹിക്കുന്നു.എന്നാല്‍ തിരുത്താന്‍ കോണ്‍ഗ്രസിന് വളരേയെറെയുണ്ട്.   നെഹ്‌റു കുടുംബത്തിന് ഇന്ത്യയില്‍ ഇപ്പോള്‍ കാര്യമായ  സ്വാധീനമോ ജനങ്ങള്‍ക്കിടയില്‍ ആകര്‍ഷകത്വമോ ഇല്ല.    പഴയ    പാരമ്പര്യത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ കൊണ്ട് ഇന്ത്യയില്‍ ഇനി യാതൊരു പ്രയോജനവുംഇല്ല. ജനങ്ങള്‍ വലിയതോതില്‍ മാറിക്കഴിഞ്ഞു.  കോണ്‍ഗ്രസിനെ കൂടുതല്‍ ജനാധിപത്യപരമാക്കണം, അതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ആഴമേറിയതുമാകണം. രാഷ്ട്രീയം എന്നത് വളരെ കഠിനാധ്വാനം വേണ്ട ജോലിയാണ്.  നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ കൈവിട്ട്  നാടുവിടുന്നുവെന്ന ചീത്ത പേര് രാഹുല്‍ഗാന്ധിക്കുണ്ട്. അത് മാറ്റിയെടുക്കണം,  അതോടൊപ്പം തന്നെ കോണ്‍ഗ്രസിലെ എല്ലാ തലത്തിലും ജനാധിപത്യരീതിയില്‍ തിരഞ്ഞെടുപ്പ് നടത്തണം.  അതിലൂടെ പുതിയ നേതൃത്വം ഉയര്‍ന്നുവരണം.   എങ്കില്‍ മാത്രമേ കോണ്‍ഗ്രസില്‍ നിന്ന് ഇന്ത്യന്‍ ജനതക്ക് എ്‌ന്തെങ്കിലും പ്രതീക്ഷിക്കാന്‍ കഴിയു