രാഹുൽ ലത്തീൻ സഭാ നേതൃത്വത്തെ കാണുമ്പോൾ

വിഴിഞ്ഞം സമരത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി ലത്തീൻ ബിഷപ്പുമാരെ കണ്ടത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പുതു ജീവൻ നൽകുന്നതാണ്. കഴിഞ്ഞ നിയമ സഭാ തിരെഞ്ഞെടുപ്പിൽ ലത്തീൻ സഭക്ക് സ്വാധീനം ഉള്ള അരൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരപ്രദേശങ്ങളിൽ കടുത്ത കോൺഗ്രസ്‌ വിരുദ്ധവികാരം ഉണ്ടായിരുന്നു. അത് സിപിഎം ന് വലിയ തോതിൽ ഗുണം ചെയ്തു. എന്നാൽ വിഴിഞ്ഞം സമരം ലത്തീൻ കത്തോലിക്കാ നേതൃത്വത്തെ സിപിഎമ്മിൽ നിന്നും അകറ്റി.