മീഡിയ വൺ ചെയ്ത അപരാധം എന്ത്? വിശദമാക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്

“സുരക്ഷാ കാരണങ്ങളാൽ മീഡിയ വൺ ചാനലിന് സംപ്രേഷണ അനുമതി നല്കാൻ സാധിക്കില്ല എന്ന ഒഴുക്കൻ മട്ടിൽ ഉള്ള, അവ്യക്തമായ കാരണമാണ് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്. മീഡിയ വൺ ചെയ്ത അപരാധം എന്ത്? പരിഹരിക്കാവുന്ന രീതിയിൽ ഉള്ള അപരാധം ആണോ? വിശദമാക്കാനുള്ള ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്.”