പരസ്പരം പഴിചാരുകയല്ല, റോഡിലെ കുഴികള്‍ മൂടുകയാണ് വേണ്ടത്

മഴക്കാലത്തിന് മുമ്പ് റോഡിലെ കുഴിയടക്കലും അറ്റകൂറ്റപ്പണിയും മുമ്പൊക്കെ ഉണ്ടാകുമായിരുന്നു. മാര്‍ച്ച്് ഏപ്രില്‍ മാസങ്ങളിലാണ് അതൊക്കെ നടക്കുന്നത്്.പ്രീ  മണ്‍സൂര്‍ വര്‍ക്കുകള്‍ക്കായി 322 കോടി രൂപ അനുവദിച്ചുവെന്നാണ് മന്ത്രി പറയുന്നത്. രൂപ അനുവദിച്ചാല്‍  റോഡിലെ കുഴി തനിയെ മൂടിപ്പോകില്ല സര്‍, ആ പണം ഉപയോഗിച്ച് വര്‍ക്ക്് ടെണ്ടര്‍ ചെയ്ത് കരാറുകാരെക്കൊണ്ട്  മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍  റോഡിലെ കുഴികളും മൂടണം,  അറ്റകൂറ്റപ്പണികള്‍ നടത്തണം. ഇത് ചെയ്യാത്തത് കൊണ്ടാണ്  ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ്  പേര്‍ മരിച്ചതും  നിരവധി അപകടങ്ങളുണ്ടായതും.