രണ്ടാമത്തെ പുലിക്കുട്ടിയും മരിച്ചു, കേസ് നാളെ കോടതിയില്‍

പാലക്കാട് ഉമ്മിണിയില് കണ്ടെത്തിയ പുലിക്കുട്ടി വനം വകുപ്പിന്റെ കസ്റ്റഡിയില് ഇരിക്കെ മരിച്ചതിന്റെ പേരില് വനംവകുപ്പ് ഇപ്പോള് പ്രതിക്കൂട്ടിലായിരിക്കുകയാണ്. പുലിക്കുട്ടിയെ അമ്മയോടൊപ്പം ചേര്ക്കാനുള്ള ശ്രമങ്ങള് നടക്കുകയാണ് എന്നും തള്ളപുലിയെ വെടിവെക്കാന് ഉദ്ദേശമില്ല എന്നും വനം വകുപ്പ് കോടതിയെ അറിയിച്ചിരുന്നു. പുലികുട്ടികളെ എടുത്ത് മാറ്റിയ വനം വകുപ്പ് ജീവനക്കാര്ക്ക് എതിരെ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണം എന്നും ഹര്ജി നല്കിയ അനിമല് ലീഗല് ഫോഴ്സ് ആവശ്യപ്പെട്ടിരുന്നു. കുറ്റക്കാര് ആണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല് 7 വര്ഷം വരെ തടവുശിക്ഷ ലഭിക്കാം. നാളെ മാര്ച്ച് പത്തിന് കോടതി വാദം കേള്ക്കും.