തൃക്കാക്കരയില്‍ ആരു ജയിക്കുമെന്ന് ജൂണ്‍ മൂന്നിന് അറിയാം. എന്നാല്‍ അവിടെ നടത്തിയ വര്‍ഗീയ പ്രചരണങ്ങളുടെ വ്യാപ്തി കേവലം ആ മണ്ഡലത്തില്‍ മാത്രമോ, ഈ ഒരു തിരഞ്ഞെടുപ്പില്‍ മാത്രമോ ഒതുങ്ങില്ല. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ആ പ്രചരണങ്ങളുടെ അനുരണനങ്ങള്‍ നമുക്ക് കേള്‍ക്കാം. അതാണ് ഒരു ശരാശരി മലയാളിയെ ഭയപ്പെടുത്തുന്നതും