കേരളം ഭരണസ്തംഭനത്തില്‍, കെട്ടിക്കിടക്കുന്നത് 1.48 ലക്ഷം ഫയലുകള്‍

കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ 1.48 ലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വരുന്നത് . മുഖ്യമന്ത്രിയുടെ വകുപ്പായ പൊതുഭരണ വകുപ്പില്‍ മാത്രം 11,415 ഫയലുകള്‍ തീര്‍പ്പാകാതെയുണ്ട്. സംസ്ഥാനം കടുത്ത ഭരണസ്തംഭനത്തിലാണെന്ന് ഇതില്‍ നിന്നും വ്യക്തമാവുകയാണ്.